നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bjp Office | കെട്ടിടം ഒഴിഞ്ഞ് കൊടുത്തില്ല; വട്ടിയൂര്‍ക്കാവില്‍ ബിജെപി ഓഫീസ് പൊളിച്ച് മാറ്റി

  Bjp Office | കെട്ടിടം ഒഴിഞ്ഞ് കൊടുത്തില്ല; വട്ടിയൂര്‍ക്കാവില്‍ ബിജെപി ഓഫീസ് പൊളിച്ച് മാറ്റി

  സംഭവ സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി

  • Share this:
   തിരുവനന്തപുരം:വട്ടിയൂര്‍കാവിലെ ബിജെപി(bjp) മണ്ഡലം കമ്മറ്റി ഓഫീസ്പൊളിച്ചു നിക്കി(.BJP office demolished)കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്നലെ രാത്രിയോടെയാണ് പൊളിക്കല്‍ നടന്നത്. സംഭവ സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ്(police) ഇടപ്പെട്ട് രംഗം ശാന്തമാക്കി.

   കഴിഞ്ഞ എട്ടുവര്‍ഷമായി പേരൂര്‍ക്കട ജങ്ഷനിലായിരുന്നും ബിജെപി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഉടമസ്ഥന്‍ സാം പി സുജേന്ദകുമാര്‍ കെട്ടിടം ഒഴിയാന്‍ അവശ്യപ്പെട്ടിട്ടും ഒഴിയാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.തുടര്‍ന്ന് കോടതി കെട്ടിടം പൊളിക്കാന്‍ ഉത്തരവ് നല്‍കി.ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം പൊളിച്ച് നീക്കിയത്‌

   Students Electrocuted | കാൽ വഴുതിയപ്പോൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിച്ചു; കൊല്ലത്ത് ഷോക്കേറ്റ് രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു

   കൊട്ടാരക്കര നെടുമൺകാവിൽ വൈദ്യുതാഘാതമേറ്റ് (Electrocuted) രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചത്. കൊല്ലം (Kollam) കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ് വാൻ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

   അഞ്ചു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. ഇതിൽ രണ്ടു പേർ കടവിൽ നിന്ന് താഴേക്കിറങ്ങുന്നതിനിടെ ഒരാളുടെ കാൽ വഴുതി, കയറിപ്പിടിച്ചത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മറ്റുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

   'വളരെ ചെറുപ്പമായ കുട്ടിയെ പ്രേമിക്കുക, ആ കുട്ടിക്ക് ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക'; ദത്ത് വിവാദത്തിൽ മന്ത്രി സജി ചെറിയാൻ

   മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയെന്ന എസ്എഫ്‌ഐ (SFI) മുന്‍ നേതാവ് അനുപമയുടെ (Anupama) പരാതിയിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ(Saji Cheriyan).

   സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

   ഡി. വൈ. എഫ്. ഐ നേതാവായിരുന്ന അജിത്തിനെതിരെയാണ് മന്ത്രിയുടെ പരാമർശങ്ങൾ. "കല്യാണം കഴിച്ച് രണ്ടും മൂന്ന് കുട്ടികൾ ഉണ്ടാകുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക."-മന്ത്രിയുടെ പരാമർശങ്ങൾ ഇങ്ങനെ.
   Published by:Jayashankar AV
   First published:
   )}