തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി.പാപ്പനംകോട് ഡിപ്പോയിലെ ലോ ഫ്ളോര്‍
ബസില്‍ യാത്രചെയ്തിരുന്ന സ്ത്രീക്കാണ് സീറ്റിന് അടിയില്‍ നിന്ന് വെടിയുണ്ട കിട്ടിയത്. കാലില്‍ തടഞ്ഞ ഇരുമ്പ് കഷ്ണം
എടുത്ത് നോക്കിയപ്പോഴാണ് വെടിയുണ്ടയ്ക്ക് സമാനമായ വസ്തു ലഭിച്ചത്. അതേ ബസില്‍ യാത്രക്കാരനായ പോലീസുകാരനാണ് ഇത് വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്.
കണ്ടക്ടര്‍ വിവരം അറിയിച്ചതിനെതിന് പിന്നാലെ കാട്ടാക്കട പൊലീസെത്തി വെടിയുണ്ട കൈപ്പറ്റി. ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയിൽ കേന്ദ്രസേനകൾ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഇന്ത്യൻ നിർമിത 7.62 എം.എം. വെടിയുണ്ടയാണ് ഇതെന്ന് തിരിച്ചറിഞ്ഞു. പഴയ മോഡൽ വെടിയുണ്ടയാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇത് ആരുടെയെങ്കിലും കൈയിൽ നിന്നും കളഞ്ഞു പോയതാണോ അതോ ഉപേക്ഷിച്ചതാണോ എന്നും കണ്ടെത്താനാകൂവെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.