കൊല്ലത്ത് വെടിയുണ്ടകള്‍ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍

മുപ്പതടി പാലത്തിന് സമീപം 14 വെടിയുണ്ടകളാണ് റോഡരികിലായി കണ്ടെത്തിയത്

News18 Malayalam | news18-malayalam
Updated: February 22, 2020, 6:45 PM IST
കൊല്ലത്ത് വെടിയുണ്ടകള്‍ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കുളത്തൂപ്പുഴ- മടത്തറ പാതയില്‍ മുപ്പതടി പാലത്തിന് സമീപം 14 വെടിയുണ്ടകളാണ് റോഡരികിലായി കണ്ടെത്തിയത്. പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ 12 എണ്ണവും നിലത്ത് ചിതറിയ രണ്ട് വെടിയുണ്ടകളുമാണ് നാട്ടുകാർക്ക് ലഭിച്ചത്. തുടർന്ന് വെടിയുണ്ടകൾ കുളത്തൂപ്പുഴ പോലീസിന് കൈമാറി.

കണ്ടെടുത്തതിൽ 2 വെടിയുണ്ടകൾ 7.2 എം എം. ഇവ എ കെ 47-ൽ ഉപയോഗിക്കുന്നതിനോട് സാമ്യമുള്ളതാണ്. 12 എണ്ണം 303 (ത്രീ നോട്ട് ത്രീ) - ചെയിൻബോർ സെൽഫ് ലോഡിംഗ്, ബോൾട്ട ആക്ഷൻ തോക്കുകളിൽ ഉപയോഗിക്കുന്നവയാണ്. പോലീസിന്റെയോ മറ്റ് സേനാ വിഭാഗങ്ങളുടെയോ വെടിയുണ്ടകൾ അല്ലെന്നാണ് പ്രാഥമിക നിഗമനം.

Also read: റഗ്ബി താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ച് ബോഡി ഷെയിമിംഗിന് ഇരയായ കുഞ്ഞ് ക്വാഡൻ

പോലീസോ മറ്റ് സേനാ വിഭാഗങ്ങളോ ഉപയോഗിക്കുന്നതാണെങ്കിൽ വെടിയുണ്ടയുടെ പിറകിൽ പ്രത്യേക മുദ്രയുണ്ടാവും. മറ്റുള്ളവ തോക്ക് ലൈസൻസ് ഉള്ളവർക്ക് ലഭിക്കുന്ന വെടിയുണ്ടകളാണ്. നായാട്ട് സംഘങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് കുളത്തൂപ്പുഴ. പോലീസിൻറെ വെടിയുണ്ടകൾ കാണാതായ സി എ ജി കണ്ടെത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെയാണ് പോലീസ് സംഭവത്തെ നോക്കിക്കാണുന്നത്.
First published: February 22, 2020, 6:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading