• HOME
  • »
  • NEWS
  • »
  • kerala
  • »
  • BUREVI CYCLONE THIRUVANANTHAPURAM AIRPORT TO BE CLOSED AND UNIVERSITY EXAMS CHANGED

Burevi Cyclone | തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും; പരീക്ഷകൾ മാറ്റി

വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.

തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളം

  • Share this:
    തിരുവനന്തപുരം; അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കും. ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആണിത്. എയർപോർട്ട് അധികൃതർ ഇക്കാര്യം അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.

    സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരളസർവകലാശാല നാളെ (ഡിസംബർ 4) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പിൽ പറയുന്നു. എം.ജി സർവകലാശാലയും ഡിസംബർ 4 ലെ പരീക്ഷകൾ മാറ്റിവച്ചു.

    ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരദിശയിൽ വീണ്ടും മാറ്റം. തിരുവനന്തപുരം ജില്ലയിലെ പൊൻമുടി വഴി കേരളത്തിൽ പ്രവേശിക്കുമെന്നാണ് പുതിയ പ്രവചനം. ആറ്റിങ്ങലിനും വർക്കലയ്ക്കുമിടയിലൂടെ കാറ്റ് അറബിക്കടലിലേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു.

    ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട്ടിലെ പാമ്പൻ പാലത്തിന് സമീപമാണ് ബുറെവി. നിലവിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിക്കൊണ്ടിരിക്കുന്നത്. കാറ്റ് ഇന്നു കേരളത്തിൽ പ്രവേശിക്കില്ല. നാളെ ഉച്ചയോടുകൂടി ആയിരിക്കും കാറ്റ് കേരളത്തിൽ പ്രവേശിക്കുക.

    കാറ്റ് ഇന്ന് കേരളത്തിലെത്തില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. നാളെ ഉച്ചയോടുകൂടി കേരളത്തിലെത്തുന്ന ബുറെവി അതിതീവ്ര ന്യൂനമർദ്ദമായി അറബികടലിൽ പതിക്കുമെന്നും അവർ വ്യക്തമാക്കുന്നു.
    Published by:Anuraj GR
    First published:
    )}