നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മലപ്പുറം താനൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

    മലപ്പുറം താനൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

    തിരൂരില്‍ നിന്ന് താനൂരിലേക്ക് പോകുകയായിരുന്ന തവക്കല്‍ എന്ന ബസ്സാണ് നിയന്ത്രണം വിട്ട് തഴേക്ക് മറിഞ്ഞത്

    • Share this:
      മലപ്പുറം: താനൂര്‍(tanur) ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് തഴേക്ക് മറിഞ്ഞ് (bus accident)നിരവധി പേര്‍ക്ക് പരിക്ക്. വൈകിട്ട് ആറരയോടെയാണ്  തിരൂരില്‍ നിന്ന് താനൂരിലേക്ക് പോകുകയായിരുന്ന തവക്കല്‍ എന്ന ബസ്സാണ്(bus) നിയന്ത്രണം വിട്ട് തഴേക്ക് മറിഞ്ഞത്.



      ബസിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ യാത്രക്കാരെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇതില്‍ 5 പേരുടെ നില ഗുരുതരമാണെന്നാണ്. ബസ്സില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നു എന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല.



      റെയില്‍വേ ഓവര്‍ബ്രിഡ്ജ് ആയ ദേവദാര്‍ പാലത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണംവിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.പൂര്‍ണമായും മറിഞ്ഞ ബസ് ജെസിബി എത്തിച്ച് ബസ്  ഉയര്‍ത്തുകയായിരുന്നു.

      ഒറ്റപ്പാലത്ത് യുവാവിനെ കാറിടിപ്പിച്ച് തെറിപ്പിക്കാൻ ശ്രമം; കാറിൻ്റെ ബോണറ്റിൽ പിടിച്ച് യുവാവ് യാത്ര ചെയ്തത് രണ്ടു കിലോമീറ്റർ

      പാലക്കാട് (Palakkad) ഒറ്റപ്പാലത്ത് (Ottapalam) ഫാൻസി സാധനങ്ങൾ വിറ്റ പണം തിരികെ ചോദിച്ച യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം.  രക്ഷപ്പെടാനായി കാറിൻ്റെ ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവ് രണ്ടു കിലോമീറ്ററോളം ദൂരമാണ് കാറിന് മുകളിൽ കിടന്ന് . സംഭവത്തിൽ കാറോടിച്ച് അതിക്രമം കാണിച്ച ആളെ പൊലീസ് അറസ്റ്റു ചെയ്തു

      ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിപ്പിച്ച ഈ സംഭവം നടക്കുന്നത്. ഒറ്റപ്പാലം സ്വദേശി ഉസ്മാൻ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിൻ്റെ കടയിൽ നിന്നും 75,000 രൂപയുടെ ഫാൻസി സാധനങ്ങൾ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുഹമ്മദ് ഫാസിൽ ഉസ്മാൻ്റെ  ഒറ്റപ്പാലം പത്തൊൻപതാം മൈലിലുള്ള ഭാര്യവീട്ടിൽ എത്തി പണം ആവശ്യപ്പെട്ടു.

      Also Read- YouTube| പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചു; പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കി

      ഈ സമയം കാറിൽ കയറി പോവാൻ ശ്രമിച്ച ഉസ്മാന് മുന്നിൽ മുഹമ്മദ് ഫാസിൽ നിന്നതോടെ ഇടിച്ച് തെറിപ്പിച്ച് പോവാൻ ശ്രമിച്ചു. ഇതോടെ രക്ഷപ്പെടാനായി കാറിൻ്റെ ബോണറ്റിലേക്ക് മുഹമ്മദ് ഫാസിൽ  ചാടി കയറിയെങ്കിലു ഉസ്മാൻ വാഹനം നിർത്താൻ തയ്യാറായില്ല. കാറിന് മുകളിലായിപ്പോയ മുഹമ്മദ് ഫാസിലിനെയും കൊണ്ട് മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച ഉസ്മാൻ പൊലീസ് സ്റ്റേഷന് മുൻപിലാണ് വാഹനം നിർത്തിയത്.

      Also Read- Viral Video | അഴുക്കുചാലിലെ വെള്ളത്തിൽ മല്ലിയില കഴുകി; പച്ചക്കറി വിൽപനക്കാരനെതിരെ കേസ്

      ഉസ്മാനെ കസ്റ്റഡിയിലെടുത്ത പൊലീസ് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കേസെടുത്തു. മുഹമ്മദ് ഫാസിലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഉസ്മാൻ്റെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ മുഹമ്മദ് ഫാസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്ക് ഗുരുതരമല്ല.
      Published by:Jayashankar AV
      First published:
      )}