പാലക്കാട് : വനിതാ മതിലിന് സർവീസ് നടത്താൻ വിസമ്മതിച്ചതിന് ബസിന് നേരെ കല്ലേറുണ്ടായതായി പരാതി. പാലക്കാട് കൊല്ലങ്കോട്ട് ഇന്ന് രാവിലെയാണ് സംഭവം. തൃശ്ശൂർ-ഗോവിന്ദപുരം റൂട്ടിലോടുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്.
ബസ് നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു ആക്രമണം. മുൻഗ്ലാസ് പൂർണ്ണമായും എറിഞ്ഞു തകർത്തിട്ടുണ്ട്. വനിതാ മതിലിന് സർവീസ് നടത്താൻ വിസമ്മതിച്ചാണ് കല്ലേറിന് കാരണമെന്നാണ് ബസുടമയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി ഇയാൾ പരാതി നൽകിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.