കോഴിക്കോട്: വടകരയിൽ ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ ബസ് തകർത്ത നിലയിൽ. സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം സർവീസ് നടത്തിയ വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന ബസിന് നേരെയാണ് പുലർച്ച അക്രമം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാദാപുരം കസ്തൂരി ക്കുളത്ത് നിർത്തിയിട്ട ബസിന്റെ ഗ്ളാസുകൾ അടിച്ചു തകർത്ത നിലയിലാണ്. ടയറുകൾ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പൗരത്വ നിയമ പ്രതിഷേധ ഹർത്താൽ ദിനത്തിൽ ഈ ബസ് ഉൾപ്പെടെ മൂന്ന് ബസുകൾ സർവീസ് നടത്തിയിരുന്നു. പി.പി. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബസ്. ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയാൽ ബസ് തകർക്കുമെന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നതായി ബസുടമ പറയുന്നു.
ഹർത്താൽ ദിനത്തിൽ വടകരയിൽ സർവീസ് നടത്തിയ മറ്റൊരു ബസിലെ ഡ്രൈവറും സമരക്കാരും തമ്മിലുള്ള വാഗ്വാദം സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.