• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bus Auto Taxi Fare Hike| ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടി; തീരുമാനം എൽഡിഎഫ് യോഗത്തിന് പിന്നാലെ

Bus Auto Taxi Fare Hike| ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടി; തീരുമാനം എൽഡിഎഫ് യോഗത്തിന് പിന്നാലെ

നിരക്ക് വർധന സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ഗതാഗത മന്ത്രി

Antony-raju

Antony-raju

  • Share this:
    തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ (Bus Auto Taxi Fare Hike) വര്‍ധിപ്പിച്ചു. ഇടതുമുന്നണിയോഗം (LDF) നിരക്ക് വർധനക്ക് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജു വർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബസുകളുടെ നിരക്കും വർധിപ്പിക്കും.

    ബസുകളിലെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായി വർധിപ്പിച്ചു. തുടർന്ന് ഓരോ കിലോമീറ്ററിനും 90 പൈസ എന്നത് ഒരു രൂപയായി വർധിപ്പിക്കും. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കും.

    ഓട്ടോ മിനിമം ചാർജ് മിനിമം ചാർജ് രണ്ടു കിലോമീറ്ററിന് 30
    രൂപയായി. അധിക കിലോമീറ്ററിന് 15 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. ഓട്ടോ മിനിമം ചാർജിൽ ഇനി രണ്ടു കിലോമീറ്റർ സഞ്ചരിക്കാം.
    നിലവിൽ ഒന്നര കിലോമീറ്റർ ആയിരുന്നു സഞ്ചരിക്കാവുന്ന രൂപ.

    1500 സിസി വരെയുള്ള  ടാക്സി കാറിനുള്ള മിനിമം നിരക്ക് 200 രൂപയായി ഉയർത്തി. നിലവിൽ ഇത് 175 രൂപയായിരുന്നു. അധിക കിലോമീറ്ററിന് 15 ൽ നിന്ന് 18 രൂപയാകും. 1500 സി സിക്ക് മുകളിൽ നിലവിലെ 200 രൂപയിൽ നിന്ന് 225 രൂപയാകും. അധിക കിലോമീറ്ററിന് 17 ൽ നിന്ന് 20 രൂപയാകും. വെയ്റ്റിംഗ് ചാർജ് രാത്രി കാല യാത്ര എന്നിവയ്ക്ക് നിലവിലെ ചാർജ് തുടരും.

    ബസുടമകളുടെ ആവശ്യം

    മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.
    Published by:Rajesh V
    First published: