തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി(Bus-Auto-Taxi Fare) നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിച്ചേക്കും.ഗതാഗതമന്ത്രി ആന്റണി രാജുവാണ്(Minister Antony Raju) ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം കൈകൊള്ളുമെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രനിരക്ക് വര്‍നവ് പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി. 2020ല്‍ കോവിഡ് സ്പെഷല്‍ നിരക്കായി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് അടക്കമുള്ള ബസുകളില്‍ 25 ശതമാനം താല്‍ക്കാലിക നിരക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Also Read-Suresh Gopi | ക്ഷേത്രങ്ങളെ വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നു; സുരേഷ് ഗോപിയുടെ 'വിഷു കൈനീട്ട'ത്തിനെതിരെ CPI നേതാവ്നിരക്കു വര്‍ധനവ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ച് ബസിന് മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് പത്തായാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓട്ടോയുടെ മിനിമം നിരക്ക് 25 രൂപയില്‍ നിന്ന്30 ആയി ഉയരും. ബസുകളുടെ മിനിമം ചാര്‍ജ് ഓരോ കിലോമീറ്ററിന് ഒരു രൂപ വര്‍ധിക്കും.
BEVCO | ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ബെവ്കോയില്‍ ക്ഷാമം; ഔട്ട്ലറ്റുകളില് ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്കേറ്റംസംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകളില് (Kerala State Beverages Corporation) ജനപ്രിയ മദ്യ ബ്രാന്‍ഡുകള്‍ക്കു ക്ഷാമം (liquor shortage). ഹണീ ബീ, എം.സി.ബി ,സെലിബ്രേഷന്, ഒ.പി.ആര് ,ജവാന് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്. വിലകുറഞ്ഞ മദ്യബ്രാന്‍ഡുകള്‍ ആവശ്യത്തിന് ലഭിക്കാതെ വന്നതോടെ പല ഔട്ട്ലറ്റുകളിലും ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ മദ്യത്തിനു ക്ഷാമമില്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ മദ്യം എത്തിക്കുമെന്നും ബിവറേജസ് എം.ഡി എസ്.ശ്യാം സുന്ദര്‍ അറിയിച്ചു.
Also Read-ലവ് ജിഹാദ് എന്നത് ആർഎസ്എസ് പ്രചരണം; ജോർജ് എം തോമസിന് പിശക് പറ്റിയെന്ന് പി മോഹനൻസാധാരണക്കാര് ഏറ്റവും കൂടുതല്‍ വാങ്ങുന്ന 600 രൂപയില്‍ താഴെയുള്ള മദ്യബ്രാന്‍ഡുകളാണ് സ്റ്റോക്കില്ലാത്തത്. ഹണീ ബീ , എം.സി.ബി, സെലിബ്രേഷന് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ നിരവധിയാണുള്ളത്. വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ ഔട്ട്ലറ്റുകളില് എത്താത്തിനെ തുടര്‍ന്ന് ജവാന് മദ്യവും പൂര്‍ണമായും വിറ്റുപോകുന്നു. ഇതാണ് ജവാനും ക്ഷാമം നേരിടാന്‍ കാരണം. വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ ഇവ കിട്ടാതാകുന്നതോടെയുള്ള തര്‍ക്കം പലപ്പോഴും വാക്കേറ്റത്തിലേക്ക് എത്താറുണ്ട്.
Also Read-Love Jihad| 'കേരളത്തിൽ ലവ് ജിഹാദ് എന്നൊന്നില്ല'; ജോർജ് എം തോമസിന് നാക്കുപിഴച്ചതാകാമെന്ന് സ്പീക്കർ എം ബി രാജേഷ്സര്ക്കാര് മദ്യമായ ജവാന്റെ ഉല്പാദനം കൂട്ടണമെന്നു ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യകമ്പനികള്‍ മുന്‍കൂര്‍ നികുതിയടക്കണമെന്ന നിയമം വന്നതോടെയാണ് പല കമ്പനികളും വിതരണം കുറച്ചത്. മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്ത് മുന്‍കൂര്‍ നികുതിയടക്കുന്നതില്‍ മേയ് 31 വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ മദ്യമെത്തുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ. വിഷുവും ഈസ്ററര് ആഘോഷങ്ങളുടെ ഭാഗമായി റെക്കോർഡ് മദ്യവില്പനയാണ് ഉണ്ടാകാറുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.