'ബസ്-ബോട്ട് യാത്രാ നിരക്ക് വർദ്ധിപ്പിക്കും' കോവിഡ് കാലത്തേക്ക് മാത്രമാണ് വർദ്ധനയെന്ന് മുഖ്യമന്ത്രി

BUS-BOAT Fare HIke in Kerala | ബസ് നിരക്ക് കിലോമീറ്റർ ചാർജ് നിലവിൽ 70 പൈസയെന്നത് 1.10 പൈസയായാണ് വർദ്ധനവ് നടപ്പാക്കുക. ഫലത്തിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർദ്ധിക്കും.

News18 Malayalam | news18-malayalam
Updated: May 18, 2020, 6:23 PM IST
'ബസ്-ബോട്ട് യാത്രാ നിരക്ക് വർദ്ധിപ്പിക്കും' കോവിഡ് കാലത്തേക്ക് മാത്രമാണ് വർദ്ധനയെന്ന് മുഖ്യമന്ത്രി
കെ എസ് ആർ ടി സി
  • Share this:
സംസ്ഥാനത്ത് ബസ്-യാത്രാ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബസ് യാത്രാനിരക്ക് 50 ശതമാനം വരെ വർദ്ധിപ്പിക്കും. നിലവിൽ കിലോമീറ്ററിന് 70 പൈസയെന്നത് 1.10 പൈസയായാണ് വർദ്ധനവ് നടപ്പാക്കുക. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി ഒഴിവാക്കാനും തീരുമാനമായതായി അദ്ദേഹം അറിയിച്ചു.

ലോക്ക്ഡൌൺ ഇളവിന്‍റെ ഭാഗമായി സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ പൊതുഗതാഗതത്തിന് അനുമതി നൽകിയിരുന്നു. കർശനമായ നിർദേശങ്ങൾ പാലിച്ച് സീറ്റ് പരിധിയുടെ പകുതിയ യാത്രക്കാർക്ക് മാത്രമാണ് അനുമതി നൽകാൻ തീരുമാനിച്ചത്.

TRENDING:Liquor Sale | ബാറുകളിലൂടെ 'കുപ്പി' വിൽക്കുമ്പോൾ: വരുമാന നഷ്ടം ഉണ്ടാകുമോ? [NEWS]അന്ന് സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഉണ്ടായിരുന്നെങ്കിൽ; 25 വർഷം മുൻപേയുള്ള വിവാദ ചിത്രവുമായി മിലിന്ദ് സോമൻ [PHOTO]കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ എയിംസിൽ കോവിഡ് ബാധിച്ചത് 92 ആരോഗ്യ പ്രവർത്തകർക്ക് [NEWS]
മെയ് 26 മുതൽ 30 വരെ നടത്താൻ തീരുമാനിച്ച SSLC, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ നിശ്ചയിച്ചതുപോലെ നടത്തുമെന്ന് മുഖ്യമന്ത്രി. സ്കൂൾ ബസുകൾ ഉപയോഗിച്ച് വിദ്യാർഥികളെ എത്തിക്കും.
First published: May 18, 2020, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading