പനാജി: കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ബസിന്(Bus) തീപിടിച്ചു(Fire). കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന് ഗോവയിലെ(Goa) ഓള്‍ഡ് ബെന്സാരിയില് വച്ചാണ് തീപിടിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആര്‍ക്കും പരിക്കുകളില്ല.
കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസിനാണ് തീപിടിച്ചത്. വെകുന്നേരം 5.30ഓടെയായിരുന്നു അപകടം ഉണ്ടായത്. ബസ് ഓള്‍ഡ് ഗോവയില്‍ എത്തിയപ്പോള്‍ എഞ്ചിനില്‍ നിന്ന് പുക പുറന്തള്ളുന്നതായി മറ്റ് വാഹന ഡ്രൈവര്‍മാര്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ അത് ശ്രദ്ധിച്ചില്ലെന്നും പിന്നാലെ ബസിന് തീപിടിക്കുകയുമായിരുന്നെന്ന് ഗോവയിലെ ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബസില്‍ തീ പടര്‍ന്നതോടെ ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഓള്‍ഡ് ഗോവയില്‍ നിന്നും പോണ്ടയില്‍ നിന്നുമുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിച്ചത്.
ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് ഫയര്‍ഫോഴ്സ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Accident |കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ വാന്‍ മറിഞ്ഞു; അപകടം കയറ്റം കയറുന്നതിനിടെ
കൊല്ലം: ഏരൂര്‍ അയിലറയില്‍ സ്കൂള്‍ വാന്‍ (school van) മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. അയിലറ സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം (accident).
പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതര പരിക്കില്ല. കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോയി. വണ്ടി മുകളിലേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരുവശത്തേക്ക് മറിയുകയായിരുന്നു.
നാട്ടുകാരെത്തി വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. ആറുപേര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.