ബസ് നിർത്താൻ ആവശ്യപ്പെട്ട പെൺകുട്ടിയുടെ മുഖത്ത് തുപ്പി കണ്ടക്ടറുടെ പരാക്രമം

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്.

news18
Updated: March 14, 2019, 5:03 PM IST
ബസ് നിർത്താൻ ആവശ്യപ്പെട്ട പെൺകുട്ടിയുടെ മുഖത്ത് തുപ്പി കണ്ടക്ടറുടെ പരാക്രമം
news18
  • News18
  • Last Updated: March 14, 2019, 5:03 PM IST
  • Share this:
പിറവം: ബസ് നിർത്താൻ ആവശ്യപ്പെട്ടതിന് കണ്ടക്ടർ പെൺകുട്ടിയുടെ മുഖത്ത് കാർക്കിച്ച് തുപ്പിയതായി പരാതി. ബുധനാഴ്ച രാത്രി എട്ട് മണിയോടെ പാല ഡിപ്പോയിലെ RSC931ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. കുടുംബ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് തുരുത്തിക്കരയിൽ നിന്നുമാണ് ഹൈസ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയും അമ്മയും കയറിയത്.

also read:ആണിന്റെ 'കിന്നാര'മൊഴിവാക്കാൻ 'വ്യാജ മരണം'; ഇത് 'തുമ്പി'കളുടെ അസാധാരണ സ്വഭാവം

പിറവം മുല്ലൂർപ്പടിയിലാണ് ഇവരുടെ വീട്. മുല്ലൂർപ്പടി സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ ബസ് നിർത്താതെ മുന്നോട്ടുപോയി. അടുത്ത സ്റ്റോപ്പിലെങ്കിലും നിർത്തണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ നിരാകരിക്കുകയായിരുന്നു. തുടർന്ന് മറ്റ് യാത്രക്കാർ ഇടപെട്ടതോടെ കെഎസ്ഇബി ഓഫീസിന് മുമ്പിൽ ബസ് നിർത്തുകയായിരുന്നു.

പെൺകുട്ടിയും അമ്മയും ഇറങ്ങിയ ഉടൻ കണ്ടക്ടർ രണ്ട് തവണ പെൺകുട്ടിയുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടി പിറവം സ്റ്റേഷനിൽ പരാതി നൽകി. പിറവം എംകെഎം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്.
First published: March 14, 2019, 5:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading