കൊച്ചി: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. വൈക്കം സ്വദേശി ജിഷ്ണു രാജിന്റെ ലൈസൻസാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് റദ്ദാക്കിയത്. വൈക്കം-ഇടക്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ യാത്രക്കാരിയുടെ പരാതിയിലാണ് നടപടി.
ഒൻപതു ദിവസത്തേയ്ക്കാണ് ലൈസൻസ് റദ്ദാക്കിയത്. യാത്രക്കാരി സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുൻപ് വാഹനം മുൻപോട്ടു എടുത്തത് ചോദ്യം ചെയതിനാണ് യാത്രക്കാരിയോട് മോശമായി പെരുമാറിയത്. അസഭ്യം പറഞ്ഞതിനെ തുടർന്നാണ് മോട്ടർ വാഹന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
അന്വേഷണം നടത്തിയ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് ആർടിഒ ജി അനന്തകൃഷ്ണനാണ് യുവതിയുടെ പരാതി ന്യായമാണെന്ന് കണ്ടെത്തി. തുടർന്ന് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയായിരുന്നു.
Accident | അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. അച്ഛനമ്മമാർക്കൊപ്പം യാത്ര ചെയ്ത മൂന്നു വയസുകാരി ഋതികയാണ് മരണപ്പെട്ടത്. അപകടത്തിൽ ഋതികയുടെ പിതാവ് യഹോവ പോൾ രാജ്, അമ്മ അശ്വിനി രാജ് എന്നിവർക്ക് പരിക്കേറ്റുയ അപകടമുണ്ടാക്കിയ ടിപ്പർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണ് സംശയം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.