തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതം പുനരാരംഭിക്കുമ്പോൾ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം. സാമൂഹിക അകലം പാലിച്ച് സർവ്വീസ് നടത്തുമ്പോൾ കനത്ത നഷ്ടമുണ്ടാകുമെന്നും ചാർജ് വർദ്ധിപ്പിക്കണമെന്നുമുള്ള ബസ് ഉടമകളുടെ ആവശ്യം ന്യായമെന്നും സർക്കാർ.
കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന കാലയളവിൽ ആയിരിക്കും വർധനവ്. സാമൂഹിക അകലം പാലിച്ച് 25 പേര്‍ക്കേ ബസ്സില്‍ യാത്ര അനുവദിക്കൂ. രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ഒരാൾ മാത്രം, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടുപേർ, യാത്രക്കാരെ നിർത്തി കൊണ്ടുപോകരുത് തുടങ്ങിയ നിയന്ത്രണങ്ങളോടെ ബസ് സർവീസുകൾ പുനരാരംഭിക്കാനാണ് സർക്കാർ ആലോചിച്ചത്.
ഈ സാഹചര്യത്തിൽ ഒരു ദിവസം ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നും ഇത് നികത്താൻ ചാർജ് വർധിപ്പിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Private bus, Private bus employees