നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Bus fare in Kerala| സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; നിരക്ക് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം

    Bus fare in Kerala| സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; നിരക്ക് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം

    ബസ് ഉടമകളുടെ സംഘടനയുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം

    പ്രതികാത്മക ചിത്രം

    പ്രതികാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് (Bus fare in Kerala)വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു (Antony Raju). എന്നാല്‍ ബസുടമകളുടെ ആവശ്യം അതേപടി അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ രാമചന്ദ്രന്‍ കമ്മിഷനുമായി ആശയ വിനിമയം നടത്തും. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി.

      ബസ് ഉടമകളുടെ സംഘടനയുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം അറിയിച്ചത്. വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്ത് വെച്ചായിരുന്നു ചർച്ച. മിനിമം ചാർജ് 12 രൂപ എന്ന ആവശ്യത്തിൽ ബസ്സുടമകൾ ഉറച്ചുനിന്നു. പരിഷ്കരിച്ച ചാർജ് എന്നു മുതൽ എന്ന് സർക്കാർ തീരുമാനിക്കും.

      സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.
      Also Read-ovid 19 | സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 32

      ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

      free kit distribution| ഭക്ഷ്യ കിറ്റ് അവസാനിപ്പിച്ചിട്ടില്ല, ആവശ്യമെങ്കിൽ ഇനിയും നൽകുമെന്ന് മന്ത്രി ജിആർ അനിൽ

      കേരളത്തിൽ ആരും പട്ടിണികിടക്കരുതെന്ന നിലപാടാണ് സർക്കാരിന്റേതെന്നും ഗുണമേന്മയും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ (GR Anil). താത്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് കോണ്ഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

      ഭക്ഷ്യ വസ്തുക്കളുടെ സംഭരണ കേന്ദ്രങ്ങളിൽ ആധുനിക സംവിധാനത്തോടെ സിസിടിവി അടക്കമുള്ള സുരക്ഷാ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യകിറ്റുകൾ നിർത്തുന്നുവെന്ന പ്രതികരണം എവിടെയും ഉണ്ടായിട്ടില്ല. പ്രയാസമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ച് പട്ടിണിയകറ്റാൻ സർക്കാരിന് സാധിച്ചു.
      Published by:Naseeba TC
      First published:
      )}