കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. മണിമല മുക്കട ആലേംകവല കൊച്ചു കാലായിൽ സനില മനോഹരൻ (19) ആണ് മരിച്ചത്. മനോഹരൻ – പൊന്നമ്മ ദമ്പതികളുടെ മകളാണ്. സനിലയുടെ പിതൃസഹോദര പുത്രൻ കൂത്താട്ടുകുളം കാക്കൂർ സ്വദേശി രാജരത്നം (22) ഓടിച്ച സ്കൂട്ടറിന്റെ പിന്നിൽ സഞ്ചരിക്കുകയായിരുന്നു സനില. കൂത്താട്ടുകുളത്തു നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
ഇന്നലെ രാവിലെ പത്തിനു തവളക്കുഴി ജംക്ഷനിലാണ് അപകടം നടന്നത്. എറണാകുളം – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ് അപകടത്തിൽപെട്ടത്. തവളക്കുഴി ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു സ്വകാര്യ ബസിനെ മറികടന്നെത്തുമ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സനില റോഡിലേക്ക് വീണു.
ബസിനടിയിൽപെട്ട സനിലയ്ക്കു തൽക്ഷണം മരണം സംഭവിച്ചെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ രാജരത്നത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. ബിസിഎം കോളജിൽ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ് സനില. സഹോദരൻ : സജിത്ത് മനോഹരൻ.
Also Read- ആറന്മുളയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചുസംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം കോട്ടയം – എറണാകുളം പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസെത്തി സ്‌കൂട്ടർ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ബസിന്റെ അമിതവേഗം മൂലമാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പൊലീസിനു മൊഴി നൽകിയ . ഡ്രൈവർ നാട്ടകം സ്വദേശി മനു കെ. ജയൻ, കണ്ടക്ടർ പട്ടിത്താനം സ്വദേശി ജിനോ എന്നിവരെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 2 കാൽനടയാത്രക്കാർ മരിച്ചു
വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേർ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ദുര്‍ഗപ്രസാദ്, തുളസിറാം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കാര്‍ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read- കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം പുതിയ ബൈക്ക് കൂട്ടുകാരെ കാണിച്ച് മടങ്ങവേഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് പാലത്തില്‍വെച്ച് തലകീഴായി മറിയുകയായിരുന്നു. ഇതിനിടയിലാണ് പാലത്തിലൂടെ നടന്ന് പോയ 2 ഇതര സംസ്ഥാനതൊഴിലാളികളെ കാര്‍ ഇടിച്ചത്.
തോണിച്ചാല്‍ സ്വദേശികളായ അമല്‍, ടോബിന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ മരിച്ച ദുര്‍ഗാപ്രസാദ് പുഴയിലേക്ക് തെറിച്ചു വീണിരുന്നു.
അഗ്നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച രണ്ട് പേരുടെയും മൃതദേഹം മാനന്തവാടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.