• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പരിശോധന അവസാനിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തി വയ്ക്കും'; മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസുടമകൾ

'പരിശോധന അവസാനിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തി വയ്ക്കും'; മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസുടമകൾ

ഡീസൽ വില വർധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം ബസുടമകൾ വലിയ സാമ്പത്തിക പ്രയാസം നേരിടുകയാണെന്ന് ഫെഡറേഷൻ പറഞ്ഞു.

  • Last Updated :
  • Share this:
    കൊച്ചി: സംസ്ഥാനത്ത് മോട്ടർ വാഹന വകുപ്പ്നടത്തുന്ന പരിശോധനകൾക്കെതിരെ ബസ് ഓപ്പറേറ്റേഴ്സ്‌ ഫെഡറേഷൻ രംഗത്ത്. ബസ്സുടമകളെ പീഡിപ്പിക്കുന്നത് തുടര്‍ന്നാല്‍ സ്വകാര്യബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് ബസുടമകള്‍ വ്യക്തമാക്കി. ഡീസൽ വില വർധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം ബസുടമകൾ വലിയ സാമ്പത്തിക പ്രയാസം നേരിടുകയാണെന്ന് ഫെഡറേഷൻ പറഞ്ഞു.

    സ്പീഡ് ഗവർണറുകൾ വിൽപന നടത്തി കോടികൾ തട്ടിയെടുത്ത കമ്പനികൾ റിപ്പയർ ചെയ്യാനുള്ള സർവീസ് സെന്റർ പോലും അവശേഷിപ്പിക്കാതെ കടകൾ പൂട്ടി സ്ഥലം വിട്ടിരിക്കുകയാണ്. ഒന്നരക്കോടി വാഹനങ്ങൾ ഉള്ള കേരളത്തിൽ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന ഗതാഗ വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.

    Also Read-'സൗമ്യത വേണ്ട; നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല'; ഹൈക്കോടതി

    പരിശോധനയുടെ പേരിൽ ബസുകൾ തടഞ്ഞു നിർത്തി ഭീമമായ തുക പിഴ ചുമത്തുന്നത് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലെത്തിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ ആരോപിച്ചു.
    Published by:Jayesh Krishnan
    First published: