ആലപ്പുഴ ആർടി ഓഫിസിൽ സ്വകാര്യ ബസ് ഉടമ കൈമുറിക്കാൻ ശ്രമിച്ചു. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഉടമയാണ് ബ്ലേഡ് കൊണ്ട് കൈകീറിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടന്‍ ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ഇയാൾ സമയം തെറ്റിച്ച് ബസ് ഓടിക്കുന്നതിനാൽ മറ്റ് ബസുകാരുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നിരുന്നെന്ന് ആർടി ഓഫിസ് അറിയിച്ചു. കഴിഞ്ഞ ദിവസം സമയം തെറ്റിക്കില്ലെന്ന് എഴുതി നൽകിയതിനെ തുടർന്നാണ് പരാതിയിന്‍ മേലുള്ള നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാൽ പിന്നീടും സമയം തെറ്റിച്ചതായി പരാതി ഉയർന്നപ്പോൾ ഇയാളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടർന്നാണ് ബ്ലേഡ് കൊണ്ട് മുറിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഒരു കോടിരൂപയുടെ ബില്ല് മാറികിട്ടിയില്ലെന്ന് ആരോപണം; ആത്മഹത്യ ഭീഷണിയുമായി കെഎസ്ഇബി കരാറുകാരൻ
പാലക്കാട് അട്ടപ്പാടിയില്‍ കെഎസ്ഇബി (KSEB) യുടെ കരാർ ജോലി ചെയ്തതിന്റെ ബിൽ മാറികിട്ടിയില്ലെന്ന് ആരോപിച്ച് ആത്മഹത്യ ഭീഷണിയുമായി (Suicide Threat) കരാറുകാരൻ. പാലക്കാട് മണ്ണാർക്കാട് കെഎസ്ഇബി ഓഫിസിലാണ് അട്ടപ്പാടി സ്വദേശി സുരേഷ് ബാബു ആത്മഹത്യ ഭീഷണിയുമായെത്തിയത്. കൈയില്‍ പ്ലാസ്റ്റിക് കയറുമായി മണ്ണാർക്കാട് ഡിവിഷൻ ഓഫീസിലെത്തി ഭീഷണി മുഴക്കിയ സുരേഷ് ബാബുവിനെ കെഎസ്ഇബി ജീവനക്കാരും പോലീസും ചേർന്ന് പിന്തിരിപ്പിച്ചു.
Also Read- ഹെൽമെറ്റ് ധരിക്കാതെ എത്തിയയാൾ നിർത്താതെ പോയി; പിടികൂടുന്നതിനിടെ എസ്.ഐയെ ആക്രമിച്ചു
തനിക്ക് കിട്ടാനുള്ള ഒരു കോടിയുടെ ബില്ല് മാറാന്‍ വൈകുന്നതായും മുന്നോട്ട് പോകാനാകില്ലെന്നും സുരേഷ് ബാബു പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഓഫിസിൽ തൂങ്ങുമെന്നായിരുന്നു ഭീഷണി.ഇതിനിടെ കയ്യിലുള്ള കയറുമായി ഓഫീസിന്റെ ഗ്രില്ലിൽ കയറി. കെഎസ്ഇബി ജീവനക്കാർ ഇടപ്പെട്ട് താഴെയിറക്കി കയർ പിടിച്ചു വാങ്ങി.
സുരേഷ് ബാബു മറ്റൊരു കയറുമായി എത്തി വീണ്ടും ഗ്രില്ലിൽ കയറിപ്പോഴും ജീവനക്കാര്‍ തടഞ്ഞു. ഇതിനിടെ പോലീസെത്തി സുരേഷ് ബാബുവിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ബോധപൂര്‍വമാണ് ബില്ലിന് അനുമതി നല്‍കാത്തതെന്ന് സുരേഷ് ബാബു ആരോപിക്കുന്നു.
Also Read- എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 72കാരന് 65 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും
ബില്ലിലെ പിഴവുകളാണ് തിരിച്ചയക്കാൻ കാരണമായി ഉദ്യോഗസ്ഥർ നല്കുന്ന വിശദീകരണം. ഒരു കോടി രൂപ കുടിശ്ശികയെന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. നിലവില്‍ ലഭിച്ചിട്ടുള്ള ഇരുപത് ലക്ഷം രൂപയുടെ ബില്ല് വേഗത്തില്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് കെഎസ്ഇബി സുരേഷ് ബാബുവിന് നല്‍കിയിട്ടുള്ളത്.
മലബാർ എക്സ്പ്രസ് കോച്ചിനുള്ളിൽ യാത്രക്കാരന് തൂങ്ങി മരിച്ച നിലയിൽ
മലബാർ എക്സ്പ്രസ് ട്രെയിന്റെ കോച്ചിനുള്ളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലത്തിനും കായംകുളത്തിനും ഇടക്ക് വച്ചാണ് സംഭവം. തൂങ്ങിയ നിലയിൽ യാത്രക്കാരനെ കണ്ടെത്തിയതിനെ തുടർന്ന് ഏറെ നേരം മലബാർ എക്സ്പ്രസ് കൊല്ലത്ത് നിർത്തിയിട്ടു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.