'ട്രിപ്പു മുടക്കിയാൽ സർവീസിൽ ഉണ്ടാകില്ല'; വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥന് ബസുടമയുടെ ഭീഷണി

ട്രിപ്പ് മുടക്കിയാൽ സർവീസിൽ ഉണ്ടാകില്ലെന്നും ഡ്യൂട്ടി കഴിഞ്ഞ് പുറത്തുവരുമ്പോൾ കാണാമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: December 2, 2019, 5:28 PM IST
'ട്രിപ്പു മുടക്കിയാൽ സർവീസിൽ ഉണ്ടാകില്ല'; വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥന് ബസുടമയുടെ ഭീഷണി
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: വാഹന പരിശോധന നടത്തി സ്വകാര്യ ബസ് പിടിച്ചെടുത്ത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥന് ബസുടമയുടെ ഭീഷണി. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തിയ ജോഷ് ബസുടമ ജോഷിയാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജീഷിനെ ഭീഷണിപ്പെടുത്തിയത്.

also read:തെലങ്കാന ബലാത്സംഗ കൊലപാതകം: പ്രതികളെ ആൾക്കൂട്ടത്തിന് വിട്ടു കൊടുക്കണമെന്ന് ജയ ബച്ചൻ

വാഹനത്തിന്റെ സ്പീഡ് ഗവർണർ ഇളക്കിമാറ്റിയതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ബസ് പിടിച്ചെടുത്ത് ഫിറ്റ്നസ് റദ്ദാക്കിയത്. ഇതിൽ പ്രകോപിതനായാണ് ബസുടമ അജീഷിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ച കൊട്ടാരക്കര വച്ചാണ് ബസ് പിടിച്ചെടുത്തത്.

ട്രിപ്പ് മുടക്കിയാൽ സർവീസിൽ ഉണ്ടാകില്ലെന്നും ഡ്യൂട്ടി കഴിഞ്ഞ് പുറത്തുവരുമ്പോൾ കാണാമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. മോശം പദപ്രയോഗങ്ങളും നടത്തി. തനിക്ക് ഉന്നതതല ബന്ധം ഉണ്ടെന്നും ബസുടമ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.

സ്വകാര്യ ബസുകൾ വ്യാപകമായി നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനതലത്തിൽ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനയ്ക്കിടെയാണ് വണ്ടി പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് അജീഷ് പൊലീസിൽ പരാതി നൽകി. ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ പുറത്തു വന്നിട്ടുണ്ട്.

First published: December 2, 2019, 4:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading