ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിയിടിച്ചു; 13 മരണം

ഡബിള്‍ ഡെക്കര്‍ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു

News18 Malayalam | news18-malayalam
Updated: February 13, 2020, 8:04 AM IST
ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിയിടിച്ചു; 13 മരണം
up accident
  • Share this:
ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു. മുപ്പതോളം പേരെ ഗുരുതര പരിക്കുകളോടെ സൈഫയി ഇത്വയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിഹാറിലെ മോത്തിഹാരിയില്‍നിന്നു ഡല്‍ഹിയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡബിള്‍ ഡെക്കര്‍ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആഗ്ര-ലക്നൗ അതിവേഗപാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.

Also read: ആശങ്ക അകലാതെ കൊറോണ: ചൈനയിൽ മരണം 1355; ഇന്നലെ മാത്രം മരിച്ചത് 242 പേർ

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നഗ്ല ഖന്‍ഹര്‍ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു. മുഖ്യമന്ത്രി യോദി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ജില്ല മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടന്റും സ്ഥലം സന്ദർശിച്ചു.
First published: February 13, 2020, 8:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading