• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബസിൽ നിന്നും ജീവനക്കാർ വഴിയിൽ ഇറക്കിവിട്ട രോഗിയായ വയോധികൻ മരിച്ചു; ആരോപണം നിഷേധിച്ച് ബസ് ഉടമ

അതേസമയം സേവ്യറിനെ ഇറക്കി വിട്ടുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് ബസ് ഉടമയുടെ പ്രതികരണം.

news18
Updated: September 12, 2019, 12:45 PM IST
ബസിൽ നിന്നും ജീവനക്കാർ വഴിയിൽ ഇറക്കിവിട്ട രോഗിയായ വയോധികൻ മരിച്ചു; ആരോപണം നിഷേധിച്ച് ബസ് ഉടമ
only for representation
news18
Updated: September 12, 2019, 12:45 PM IST
കൊച്ചി: ബസ് ജീവനക്കാർ വഴിയിൽ ഇറക്കി വിട്ട വയോധികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. മൂവറ്റുപുഴ വണ്ണപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസുകാരുടെ മനുഷ്യത്യരഹിതമായ പ്രവൃത്തിയാണ് ഒരാളുടെ ജീവനെടുത്തത്. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന സേവ്യർ എന്നയാളാണ് മരിച്ചത്. ഇയാൾ വാഹനത്തിൽ കുഴഞ്ഞു വീണിരുന്നു. എന്നാൽ ഇത് വകവക്കാതെ യാത്ര തുടര്‍ന്ന ബസ് അഞ്ച് കിലോമീറ്റർ അകലെ ഞാറക്കാട് എന്ന സ്ഥലത്ത് സേവ്യറിവെ ഇറക്കി വിട്ടുവെന്നാണ് പരാതി.

Also Read-ബോധം കെട്ട് തൊഴിലാളി സ്ത്രീ; കണ്ണിൽ ചോരയില്ലാതെ ബസ് ജീവനക്കാർ

അറുപത്തിയെട്ടു വയസുകാരനായ സേവ്യറിനെ സമീപത്തെ ഓട്ടോ ഡ്രൈവർമാർ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന.

അതേസമയം സേവ്യറിനെ ഇറക്കി വിട്ടുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് ബസ് ഉടമയുടെ പ്രതികരണം. ദേഹാസ്വാസ്ഥ്യം ഉണ്ടെന്നറിഞ്ഞപ്പോൾ മരുന്ന് വാങ്ങനായാണ് ബസ് അടുത്ത സ്റ്റോപ്പിൽ നിർത്തിയതെന്നാണ് ഇയാളുടെ വാദം.

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...