HOME » NEWS » Kerala » BUSINESS ANALYST ALEX K MATHEW PASSES AWAY

പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ മാത്യൂസ് അന്തരിച്ചു

2014-ലെ ബെസ്റ്റ് സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റ്നുള്ള അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: June 5, 2021, 9:54 PM IST
പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ മാത്യൂസ് അന്തരിച്ചു
അലക്സ് കെ മാത്യു
  • Share this:
കൊല്ലം: പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ. മാത്യൂസ് അന്തരിച്ചു. ഇന്ന് വൈകുന്നേരം 3:30-ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം ഉദരസംബന്ധമായ രോഗത്താൽ മൂന്നുദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അലക്സ് കെ മാത്യു പെട്ടെന്ന് രോഗം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു. 59 വയസായിരുന്നു.

15 വർഷത്തോളം ദൂരദർശൻ തിരുവനന്തപുരം ടെലികാസ്റ്റ് ചെയ്ത ബിസിനസ് മാറ്റേഴ്സ് എന്ന പരിപാടിയുടെ ഷെയർ മാർക്കറ്റ് അവലോകനം നടത്തിയിരുന്നത് അലക്സ് കെ മാത്യു ആയിരുന്നു. സ്റ്റോക്ക് മാർക്കറ്റ് സംബന്ധമായ മലയാളമനോരമ ഡിസി ബുക്സ് ടാറ്റാ മക്ക്ഗ്രോ-ഹിൽ തുടങ്ങിയ പ്രസാധകരുമായി ചേർന്ന് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2014-ലെ ബെസ്റ്റ് സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റ്നുള്ള അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്.

ഭാര്യ: കൊട്ടാരക്കര കിഴക്കേ വീട്ടിൽ ആനി അലക്‌സ്. മക്കൾ: അഞ്ജു (ജർമനി), സൂസൻ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ). മരുമകൻ: ജോൺ കെവിൻ ലോപ്പസ് (ഇൻഫോസിസ്, ജർമനി).

കോന്നിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; തൊഴിലാളി മരിച്ചു



പത്തനംതിട്ട: കോന്നിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പില്‍ അതുല്‍ കൃഷ്ണൻ (31) ആണ് മരിച്ചത്. വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ഭിത്തിക്കും കോണ്‍ക്രീറ്റിനും ഇടയില്‍പ്പെട്ടാണ് അതുൽ മരിച്ചത്.  തട്ട് പൊളിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അടക്കം അഞ്ച് തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നു. രണ്ടര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.


Also Read വാർപ്പ് പിടിച്ചപ്പോൾ അകലം പാലിക്കാത്തതിന് രണ്ടുപേർക്കെതിരെ കേസ്


ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കിഴേക്കേമുറിയില്‍ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ തട്ട് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.




രണ്ടാം നിലയുടെ തട്ട് പൊളിക്കുന്ന ജോലിയില്‍ അതുലും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പോളിക്കുന്ന വേളയില്‍ മേല്‍ക്കൂര അടര്‍ന്ന് അതുല്‍ കൃഷ്ണയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തി അതുലിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഭിത്തിക്ക് മുകളില്‍ തകര്‍ന്ന് വീണ കോണ്‍ക്രീറ്റിന് ഇടയില്‍ അതുല്‍ പെട്ടുപോകുകയായിരുന്നു.


മുകള്‍ നിലയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായിട്ട് രണ്ടാഴ്ചയില്‍ താഴെ മാത്രമേ ആയിട്ടുള്ളു എന്നാണ് വിവരം. പത്തനംതിട്ടയില്‍ നിന്നും കോന്നിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

Published by: Aneesh Anirudhan
First published: June 5, 2021, 8:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories