• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിൽ ലുലുമാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരി: വ്യവസായി എം എ യൂസഫലി

കേരളത്തിൽ ലുലുമാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരി: വ്യവസായി എം എ യൂസഫലി

തലശ്ശേരിയിലെത്തി കോടിയേരി ബാലകൃഷ്ണന് എം എ യൂസഫലി അന്തിമോപചാരം അർപ്പിച്ചു

  • Last Updated :
  • Share this:
    കണ്ണൂർ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി തലശ്ശേരിയിലെത്തി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ചു. കോടിയേരി കേരള വികസനം കണ്ട നേതാവെന്നും കേരളത്തിൽ ലുലു മാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരിയാണെന്നും എം എ യൂസഫലി അനുസ്മരിച്ചു.

    ''ഞാനുമായി സാഹോദര്യ ബന്ധം വച്ചു പുലർത്തിയ വ്യക്തിയാണ് കോടിയേരി. വർഷങ്ങളായുള്ള സ്നേഹ ബന്ധമാണ് അദ്ദേഹവുമായുള്ളത്. നിസ്വാർത്ഥ നേതാവാണ് കോടിയേരി. 15 കൊല്ലം മുൻപ് കോടിയേരി ദുബൈയിൽ വരുകയുണ്ടായി. അന്ന് ഞങ്ങളുടെ ഹൈപ്പർ മാർക്കറ്റ് അദ്ദേഹം സന്ദർശിച്ചിരുന്നു. അന്ന് ഇതുപോലെ ഒരെണ്ണം കേരളത്തിൽ തുടങ്ങി കൂടെ എന്ന് ചോദിച്ചു. അതിൽ പ്രചോദനം ഉൾക്കൊണ്ടാണ് കൊച്ചിയിൽ ലുലു തുടങ്ങിയത്''- യൂസഫലി പറഞ്ഞു.

    Also Read- Kodiyeri Live Updates: ജനഹൃദയങ്ങളിൽ കോടിയേരി; അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ





    Also Read- ദൈവം ഹാരി പോർട്ടർ പോലെ സാങ്കൽപ്പിക കഥാപാത്രം; ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാസ്തിക സമ്മേളനം

    കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പയ്യാമ്പലം കടപ്പുറത്ത് നടക്കും. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും ശവകുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിയുടെ ചിത ഒരുക്കുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കോടിയേരിയുടെ അന്ത്യം. രണ്ട് ദിവസമായി പതിനായിരങ്ങളാണ് തലശ്ശേരിയിലും കണ്ണൂരിലും എത്തി കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചത്.
    Published by:Rajesh V
    First published: