പാലാ: ഉപതെരഞ്ഞെടുപ്പിന് രണ്ടുദിവസം ബാക്കിനിൽക്കേ പാലായിൽ മുന്നണികളുടെ കൊട്ടിക്കലാശം. ഉപതെരഞ്ഞെടുപ്പിന്‍റെ വീറും വാശിയും തെളിയിക്കുന്നതായിരുന്നു മൂന്നു മുന്നണികളുടെയും ആവേശം. ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധിയായതിനാലാണ് പരസ്യപ്രചരണം ഒരു ദിവസം മുമ്പ് അവസാനിപ്പിച്ചത്. ഭരണപ്രതിപക്ഷ മുന്നണി നേതാക്കൾ പാലായിൽ തമ്പടിച്ചപ്പോൾ പ്രവർത്തകർക്കും ആവേശം ഇരട്ടിയായി. മണ്ഡലത്തിന്‍റെ വിവിധ മേഖലകളിൽ നിന്നും വന്ന ചെറുസംഘങ്ങൾ നഗരത്തിൽ കേന്ദ്രീകരിച്ചു. തുടർന്ന്, ആവേശ കാഴ്ചകളുമായി പ്രകടനം. പകുതിദൂരം പിന്നിട്ടപ്പോൾ സ്ഥാനാർത്ഥി മാണി സി കാപ്പനും ഒപ്പം ചേർന്നു. പൊതുസമ്മേളന വേദിയിലേക്ക് മുഖ്യമന്ത്രി കൂടി എത്തിയതോടെ ആവേശം ഇരട്ടിച്ചു. 'മരടിലെ ഫ്ളാറ്റുകൾ പൊളിക്കണം, മറ്റൊരു നിലപാട് വേണ്ട'; സർക്കാരിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്
എം.പിമാർ, എം.എൽ.എ മാർ തുടങ്ങിയവരും പ്രവർത്തകർക്ക് ആവേശം പകരാനെത്തി. കെ.എം.മാണിയുടെ ഓർമ്മകൾ ഉയർത്തി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കടപ്പാട്ടൂരിൽ നിന്നും ആരംഭിച്ച ബിജെപി പ്രകടനം കുരിശുപള്ളിക്ക് സമീപം കൊട്ടിക്കലാശിച്ചു. കൊടിതോരണങ്ങളും വാദ്യഘോഷങ്ങളും കലാപ്രകടനങ്ങളും കൊട്ടിക്കലാശത്തിന് മാറ്റു കൂട്ടി. ബിജെപി സംസ്ഥാനനേതാക്കളും പി.സി ജോർജും പി.സി തോമസും ഉൾപ്പെടെയുള്ളവർ കൊട്ടിക്കലാശത്തിന് നേതൃത്വം നൽകി. പാലാ വിധിയെഴുതാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പരസ്യപ്രചാരണത്തിന് ഇനിയുള്ള മണിക്കൂറുകളിൽ വീടുസന്ദർശനം അടക്കം നടത്തി വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാകും സ്ഥാനാർഥികളും പ്രവർത്തകരും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.