'വിജയിച്ചാല്‍ രാഷ്ട്രീയ വിജയം, പരാജയപ്പെട്ടാല്‍ ജി. സുധാകരന്റെ പിഴവ്; ഇതെന്തു വിശകലനരീതി'
'വിജയിച്ചാല്‍ രാഷ്ട്രീയ വിജയം, പരാജയപ്പെട്ടാല്‍ ജി. സുധാകരന്റെ പിഴവ്; ഇതെന്തു വിശകലനരീതി'
'ഇരുപത്തിയേഴ് ദിവസം രാവും പകലും സ്ഥാനാര്‍ഥിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചതും, പ്രവര്‍ത്തനത്തിന് ആവശ്യമായ പണമുണ്ടാക്കികൊടുത്തതും സ. ജി സുധാകരനാണ്.'
ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ മന്ത്രി ജി. സുധാകരനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിനെതിരെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവൻ. 'വിജയിച്ചാല്‍ രാഷ്ട്രീയ വിജയം, പരാജയപ്പെട്ടാല്‍ സ. ജി സുധാകരന്റെ പിഴവ്. ഇതെന്തു വിശകലനരീതി'യാണെന്നും രാഘവൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. ഇരുപത്തിയേഴ് ദിവസം രാവും പകലും സ്ഥാനാര്‍ഥിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചതും, പ്രവര്‍ത്തനത്തിന് ആവശ്യമായ പണമുണ്ടാക്കികൊടുത്തതും സ. ജി സുധാകരനാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
കുറിപ്പ് പൂർണരൂപത്തിൽ;
'തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാഷ്ട്രീയ വിജയം, പരാജയപ്പെട്ടാല്‍ സ. ജി സുധാകരന്റെ പിഴവ്. ഇതെന്തു വിശകലനരീതിയാണ്. ഒരു വസ്തുത പറയാം, അരൂരിലെ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി സ. മനു, ആലപ്പുഴ പാര്‍ട്ടിയുടെ ഐക്യകണ്ട്യേനയുള്ള തീരുമാനം ആയിരുന്നു, മറ്റാര്‍ക്കും അതില്‍ പങ്കില്ല. എന്റെ ബോധ്യത്തില്‍ ഇരുപത്തിയേഴ് ദിവസം രാവും പകലും സ്ഥാനാര്‍ഥിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചതും, പ്രവര്‍ത്തനത്തിന് ആവശ്യമായ പണമുണ്ടാക്കികൊടുത്തതും സ. ജി സുധാകരനാണ്.'
മന്ത്രി ജി സുധാകരന്റെ പൂതനാ പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. എന്നാൽ പൂതന പരാമര്‍ശം ബാധിച്ചില്ലെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ നിലപാട്. അരൂരിലെ പരാജയത്തില്‍ ജി സുധാകരന്‍ പൊട്ടിത്തെറിച്ചു. തോല്‍വിയുടെ കാരണം എന്താണെന്ന് തനിക്കും സജി ചെറിയാന്‍ എംഎല്‍എയ്ക്കും വ്യക്തമായി അറിയാം. കായലോരങ്ങളില്‍ നിന്നും കടല്‍ത്തീരങ്ങളില്‍ നിന്നും വോട്ട് കുറഞ്ഞതിന്റെ കാരണം പരിശോധിക്കണം. തോല്‍വിയുടെ കാരണം എന്താണെന്നു പറയിപ്പിക്കാതിരിക്കുകയാണ് നല്ലതെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.