അഞ്ച് മണ്ഡലങ്ങളിൽ വോട്ടെടുപ്പിന്റെ ഭാഗമായി 48 മണിക്കൂർ മദ്യനിരോധനം; ഫലപ്രഖ്യാപന ദിനത്തിലും മദ്യമില്ല
അഞ്ച് മണ്ഡലങ്ങളിൽ വോട്ടെടുപ്പിന്റെ ഭാഗമായി 48 മണിക്കൂർ മദ്യനിരോധനം; ഫലപ്രഖ്യാപന ദിനത്തിലും മദ്യമില്ല
അഞ്ച് മണ്ഡലങ്ങളിലും ഒക്ടോബർ 21നാണ് വോട്ടെടുപ്പ്. 24ന് വോട്ടെണ്ണൽ നടക്കും
പ്രതീകാത്മക ചിത്രം
Last Updated :
Share this:
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് തൊട്ടുമുൻപുള്ള 48 മണിക്കൂറിൽ മദ്യനിരോധനം പ്രബല്യത്തിൽ വരും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ്, അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാകും മദ്യനിരോധനം ഏർപ്പെടുത്തുക. ഇതു കൂടാതെ വോട്ടെണ്ണൽ ദിനത്തിലും ഈ മണ്ഡലങ്ങളിൽ മദ്യനിരോധനമുണ്ടാകും.
അഞ്ച് മണ്ഡലങ്ങളിലും ഒക്ടോബർ 21നാണ് വോട്ടെടുപ്പ്. 24ന് വോട്ടെണ്ണൽ നടക്കും. ഈ ദിവസങ്ങളിൽ പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.