LIVE UPDATES സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച. വട്ടിയൂർക്കാവ്, കോന്നി, അരൂർ, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ മണ്ഡലങ്ങളിലെ എം എൽ എമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് ഈ നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവ് വന്നത്. സിറ്റിംഗ് എം.എൽ.എയായിരുന്ന യു.ഡി.എഫിലെ അബ്ദുൾ റസാഖ് മരിച്ചതിനെ തുടർന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 24-ന് വോട്ടെണ്ണൽ നടക്കും.