മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ വിജയിച്ചു. ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിനെ 7923 വോട്ടിനാണ് ഖമറുദ്ദീൻ പരാജയപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റേ മൂന്നാം സ്ഥാനത്തായി.
മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീന്റെ മുന്നേറ്റം. 10409 വോട്ടിന് ഖമറുദ്ദീൻ ലീഡ് ചെയ്യുന്നു. ബിജപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്
11:25 (IST)
പതിമൂന്നായിരം കടന്ന് വി കെ പ്രശാന്ത്
വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിന്റെ ലീഡ് 13218 കടന്നു.
By-election updates | സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ പോളിംഗ് അരൂരില്‍. പോളിംഗ് അവസാനിച്ചെങ്കിലും ആറു മണിക്ക് മുൻപ് ക്യൂവിലെത്തിയ വോട്ടർമാർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം നൽകും.
അതിശക്തമായ മഴയെ തുടര്‍ന്ന് എറണാകുളത്തെ ആറ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. മിക്ക ബൂത്തുകളിലും ആദ്യമണിക്കൂറില്‍ പോളിങ് മന്ദഗതിയിലായിരുന്നു.