ഇന്റർഫേസ് /വാർത്ത /Kerala / BY-Election NEWS18 SURVEY: വട്ടിയൂർക്കാവിലേത് അസാധാരണ രാഷ്ട്രീയ സാഹചര്യം

BY-Election NEWS18 SURVEY: വട്ടിയൂർക്കാവിലേത് അസാധാരണ രാഷ്ട്രീയ സാഹചര്യം

News18

News18

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനാത്തായിരുന്ന എല്‍.ഡി.എഫ് ശക്തമായ മത്സരം നടത്തുമെന്ന സൂചനകളാണ് സര്‍വേ നൽകുന്നത്.

 • Share this:

  വട്ടിയൂര്‍ക്കാവില്‍ അസാധാരണ രാഷ്ട്രീയ സാഹചര്യങ്ങളുടെ സൂചനയുമായി ന്യൂസ് 18 സര്‍വേ ഫലം. സംസ്ഥാന സര്‍ക്കാരിന്റേയും കോര്‍പ്പറേഷന്റേയും പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേരും തൃപ്തി രേഖപ്പെടുത്തി. കെ. മുരളീധരന്‍ എം.എല്‍.എ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും കുമ്മനം രാജശേഖരനെ ബിജെപി മത്സരിപ്പിക്കണമായിരുന്നെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.

  കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനാത്തായിരുന്ന എല്‍.ഡി.എഫ് വട്ടിയൂര്‍ക്കാവില്‍ ശക്തമായ മത്സരം നടത്തുകയാണോ? അങ്ങനെയാണെന്ന നിഗമനത്തിലെത്താവുന്ന സൂചനകളാണ് സര്‍വേയില്‍. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം തൃപ്തികമെന്ന് അഭിപ്രായപ്പെട്ടത് 61 ശതമാനത്തിലേറെ ആളുകള്‍. പ്രളയക്കെടുതിയില്‍ മേയര്‍ വി.കെ പ്രശാന്തിന്റെ പ്രവര്‍ത്തനം തൃപ്തികരം എന്നു പറഞ്ഞത് 73 ശതമാനത്തിലേറെ ആളുകള്‍. എല്‍ഡിഎഫിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണോ വി.കെ പ്രശാന്ത് എന്ന ചോദ്യത്തിനും 67 ശതാനവും അതെ എന്നു പറയുന്നു.

  കെ. മുരളീധരനില്‍ പൂര്‍ണതൃപ്തി പറയുന്നവര്‍ 67 ശതമാനത്തിലേറെയുണ്ട് മണ്ഡലത്തില്‍. മുരളീധരന്‍ എംഎല്‍എയായി തുടരണം എന്ന് ആഗ്രഹിക്കുന്നവരും ഏറെയാണെന്നത് ശക്തമായ കോണ്‍ഗ്രസ് ഘടകം സൂചിപ്പിക്കുന്നു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമോയെന്ന ചോദ്യത്തിന് മറ്റു മണ്ഡലങ്ങളിലെപ്പോലെ വട്ടിയൂര്‍ക്കാവിലും അല്ലെന്നാണ് ഉത്തരം. കോണ്‍ഗ്രസില്‍ ഐക്യമില്ലെന്നു ഭൂരിപക്ഷവും കരുതുന്നു. ശബരിമല വിഷയം വട്ടിയൂര്‍ക്കാവിനെ ബാധിക്കില്ലെന്നു കരുതുന്നവര്‍ക്കാണ് ഭൂരിപക്ഷം. ഒപ്പം കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകമെന്നു കരുതുന്നവരുമുണ്ട്.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  Also Read  പിണറായിയേക്കാൾ മികച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് സർവ്വേ

  സ്ഥാനാര്‍ഥി മികവാണ് ഏറ്റവും പ്രധാനം എന്നാണ് വട്ടിയൂര്‍ക്കാവിന്റെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുമെന്ന് 25 ശതമാനത്തിലേറെപ്പേരും കരുതുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കു പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് പിന്തുണ. മികച്ച മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിന് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഒപ്പത്തിനൊപ്പമാണ് വട്ടിയൂര്‍ക്കാവില്‍. വളരെ നേരിയ മുന്‍തൂക്കം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്.

  First published:

  Tags: Anchodinch, Better chief minister, New 18 survey, Vattiyoorkavu By-Election