'മഞ്ചേശ്വരത്ത് വിശ്വാസി, കോന്നിയിലും അരൂരിലും നവോത്ഥാന നായകൻ; മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് പാഷാണം വർക്കിയുടെ റോളിൽ'; ചെന്നിത്തല
'മഞ്ചേശ്വരത്ത് വിശ്വാസി, കോന്നിയിലും അരൂരിലും നവോത്ഥാന നായകൻ; മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് പാഷാണം വർക്കിയുടെ റോളിൽ'; ചെന്നിത്തല
മഞ്ചേശ്വരത്ത് പറയുന്ന കാര്യം മുഖ്യമന്ത്രി വട്ടിയൂര്‍ക്കാവില്‍ പറയുന്നില്ല. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ പറയാന്‍ എന്തുകൊണ്ട് മടിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ആലപ്പുഴ: പാഷാണം വര്‍ക്കിയുടെ റോളിലാണ്മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചെല്ലുമ്പോള്‍ മുഖ്യമന്ത്രി വിശ്വാസിയാകും. എന്നാൽ മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂര്‍ക്കാവിലും നവോത്ഥാന നായകനാവുകയാണ്. ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി കോരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അരൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പദയാത്രയില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
മഞ്ചേശ്വരത്ത് പറയുന്ന കാര്യം മുഖ്യമന്ത്രി വട്ടിയൂര്‍ക്കാവില്‍ പറയുന്നില്ല. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ പറയാന്‍ എന്തുകൊണ്ട് മടിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
താനല്ല, മുഖ്യമന്ത്രിയാണ് വര്‍ഗീയത പറയുന്നത്. കപടവേഷങ്ങള്‍ അദ്ദേഹം അഴിച്ചുവെക്കണം. ഇതെല്ലാം ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.