News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 24, 2019, 10:11 AM IST
ജനീഷ് കുമാർ
കോന്നി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ടയായി അറിയപ്പെട്ടിരുന്ന കോന്നിയിൽ ഇടത് മുന്നേറ്റം. ഇടത് സ്ഥാനാർഥി 4518 വോട്ടുകൾക്കാണ് മുന്നിട്ടു നിൽക്കുന്നത്.
മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഇടതു സ്ഥാനാർഥി കെ.യു ജനീഷ്കുമാറിന് 23509 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി പി മോഹൻരാജിന് 17005 വോട്ടും എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന് 17991 വോട്ടും ലഭിച്ചു. ആദ്യഘട്ടത്തിൽ അഞ്ഞൂറിലധികം വോട്ടുകൾക്ക് മോഹൻ രാജ് മുന്നിലെത്തിയെങ്കിലും പിന്നീട് ജെനീഷ്കുമാറിന്റെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയരുകയായിരുന്നു.
Kerala By-election results LIVE: വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫിന് വലിയ മുന്നേറ്റം; അരൂരിൽ യുഡിഎഫ്
First published:
October 24, 2019, 10:11 AM IST