നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • By election Result First Round | മൂന്നിടത്ത് UDF മുന്നിൽ; രണ്ട് സീറ്റിൽ LDF

  By election Result First Round | മൂന്നിടത്ത് UDF മുന്നിൽ; രണ്ട് സീറ്റിൽ LDF

  കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് മുന്നേറ്റം.

  തെരഞ്ഞെടുപ്പ്.

  തെരഞ്ഞെടുപ്പ്.

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മൂന്ന് സീറ്റുകളിലും യു.ഡി.എഫ് മുന്നിൽ. മഞ്ചേശ്വരം, എറണാകുളം, അരൂർ മണ്ഡലങ്ങളിലാണ് യുഡി.എഫ് മുന്നിട്ടു നിൽക്കുന്നത്. കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് മുന്നേറ്റം. (9.00 AM)

   മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി ഖമറുദ്ദീൻ 2714 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ഇവിടെ വോട്ടണ്ണൽ രണ്ട് റൗണ്ട് പൂർത്തിയാക്കി.   എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദ് 710 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. അരൂരിൽ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 1507 വോട്ടിന് മുന്നിലെത്തി. കോന്നിയിൽ 344 വോട്ടിന്റെ ലീഡാണ് ഇടത് സ്ഥാനാർഥി കെ.യു ജനീഷ് കുമാർ നേടിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ 631 വോട്ടിന്റെ ലീഡാണ് ഇടതു സ്ഥാനാർഥി വി.കെ പ്രശാന്ത് നേടിയിരിക്കുന്നത്.

   Also Red ലീഡ് നില മാറിമറിയുന്നു; മൂന്നിടത്ത് യുഡിഎഫിന് ലീഡ്; എൽഡിഎഫ് രണ്ടിടത്ത്

   First published: