നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • By Election Result| 15 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

  By Election Result| 15 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

  ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ചില തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ഏറെ നിർണായകമാണ്.

  LDF-UDF-NDA

  LDF-UDF-NDA

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെയായിരുന്നു വോട്ടെടുപ്പ്. ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ചില തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ഏറെ നിർണായകമാണ്.

   Also Read- കൂട്ടുകാരന്റെ അമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; 23കാരൻ അറസ്റ്റില്‍

   കണ്ണൂരിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന ആറളം പഞ്ചായത്തിൽ എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമാണ് ഇവിടെ നടന്നത്. വീര്‍പ്പാട് വാര്‍ഡിൽ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പതിനേഴ് വാ‍ർഡുള്ള പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്.

   Also Read- വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി എട്ടുമാസം ഗർഭിണി; അമ്മയുടെ കൂട്ടുകാരിയുടെ മകൻ പിടിയിൽ

   കഴിഞ്ഞ തവണ എട്ട് വോട്ടിനാണ് വാർഡ് യുഡിഎഫിനെ കൈവിട്ടത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രൻ തന്നെയായിരുന്നു ഇത്തവണയും സ്ഥാനാർത്ഥി. 1185 വോട്ടർമാരുടെ വാർഡിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. ഈഴവ, ആദിവാസി വിഭാഗങ്ങളിലെ വോട്ട് ഏങ്ങോട്ട് പോകുമെന്നത് ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ആറളം പഞ്ചായത്ത് പത്താം വാർഡ് ഉപതെഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചപ്പോള്‍ 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

   ഉപതെരഞ്ഞെടുപ്പ് വാർഡുകൾ ഇവ- (ജി​ല്ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, വാ​ർ​ഡ് എ​ന്ന ക്ര​മ​ത്തി​ൽ)

   1. പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ർ-​പ​ല്ലൂ​ർ
   2. ആ​ല​പ്പു​ഴ: മു​ട്ടാ​ർ-​നാ​ലു​തോ​ട്
   3. കോ​ട്ട​യം: എ​ലി​ക്കു​ളം-​ഇ​ള​ങ്ങു​ളം
   4. എ​റ​ണാ​കു​ളം: വേ​ങ്ങൂ​ർ-​ചൂ​ര​ത്തോ​ട്
   5. എറണാകുളം: വാ​ര​പ്പെ​ട്ടി- കോ​ഴി​പ്പി​ള്ളി സൗ​ത്ത്
   6. എറണാകുളം: മാ​റാ​ടി- നോ​ർ​ത്ത് മാ​റാ​ടി
   7. എറണാകുളം: പി​റ​വം-​ക​ര​ക്കോ​ട്
   8. മ​ല​പ്പു​റം: ചെ​റു​കാ​വ്- ചേ​വാ​യൂ​ർ
   9. മലപ്പുറം: വ​ണ്ടൂ​ർ-​മു​ട​പ്പി​ലാ​ശ്ശേ​രി
   10. മലപ്പുറം: ത​ല​ക്കാ​ട്-​പാ​റ​ശ്ശേ​രി വെ​സ്റ്റ്
   11. മലപ്പുറം: നി​ല​മ്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്- വ​ഴി​ക്ക​ട​വ്
   12. കോ​ഴി​ക്കോ​ട്: വ​ള​യം-​ക​ല്ലു​നി​ര
   13. ക​ണ്ണൂ​ർ: ആ​റ​ളം-​വീ​ർ​പ്പാ​ട്
   14. തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്- പ​തി​നാ​റാം​ക​ല്ല്
   15. വ​യ​നാ​ട്: ​സു​ൽ​ത്താ​ൻ ബ​ത്തേ​രി-​പ​ഴേ​രി

   Also Read- 37കാരിയായ വീട്ടമ്മ പ്രസവിച്ചയുടൻ കുഞ്ഞിനെ 24 കാരനായ കാമുകന് നൽകി; കുഞ്ഞ് അവശനിലയിലായി; ഇരുവരും കുടുങ്ങി; സംഭവം തിരുവല്ലയിൽ
   Published by:Rajesh V
   First published:
   )}