തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വൈകിട്ട് ആറുമണിക്ക് ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാന്‍ അവസരം നല്‍കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള മാനുവലിൽ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടിംഗ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നല്‍കിയാണ് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നത്.
Also Read മഞ്ചേശ്വരത്ത് കള്ളവോട്ട്: നബീസ അറസ്റ്റിൽ; ആൾമാറാട്ട കുറ്റം ചുമത്തി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aroor by-Election, By Election in Kerala, Ernakulam, Konni By-Election, Manjeswaram by-election, Vattiyoorkavu By-Election