അഞ്ചോടിഞ്ച്: സ്ഥാനാർഥികൾക്കായി മുന്നണികളുടെ നെട്ടോട്ടം

സ്ഥാനാർഥികളെ കണ്ടെത്താൻ ഇന്ന് നിർണായക യോഗങ്ങൾ

news18
Updated: September 24, 2019, 8:07 AM IST
അഞ്ചോടിഞ്ച്: സ്ഥാനാർഥികൾക്കായി മുന്നണികളുടെ നെട്ടോട്ടം
News 18
  • News18
  • Last Updated: September 24, 2019, 8:07 AM IST
  • Share this:
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ തിരക്കൊഴിഞ്ഞതോടെ, അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ആലോചനകളിലേക്ക് കടക്കാൻ മുന്നണികൾ. സ്ഥാനാർഥി നിർണയത്തിനുള്ള ഔദ്യോഗിക ചർച്ചകൾ ഇന്നാരംഭിക്കും. പ്രാഥമിക നിർണയ ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രചാരണപരിപാടികൾ ആലോചിക്കാൻ ഇടതുമുന്നണി നേതൃ യോഗവും ഇന്നു ചേരും. കോൺഗ്രസിലും നേതൃതല ചർച്ചകൾ ഇന്നാരംഭിക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പ്രാഥമിക കൂടിയാലോചനകൾ നടത്തും. ഇതിനുശേഷം മറ്റു മുതിർന്ന നേതാക്കളുമായും ഇവർ സംസാരിക്കും. ഔദ്യോഗിക സീറ്റ് വിഭജനത്തിനും പ്രചാരണ പരിപാടികൾ നിശ്ചയിക്കാനും എൻഡിഎ യോഗവും ഇന്ന് നടക്കും.

Also read- 'പണം വാങ്ങി പാലായിൽ വോട്ടു മറിച്ചു': ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റിനെതിരേ ആരോപണം

രാവിലെ 10 മണി- സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാർഥികളുടെ പേരുകൾ പരിഗണിക്കും. ഇതിനായി ജില്ലകളുടെ അഭിപ്രായം തേടിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുസീറ്റുകളും സിപിഎം മത്സരിക്കുന്ന സീറ്റുകളാണ്. സെക്രട്ടറിയേറ്റ് തയാറാക്കുന്ന പേരുകളോ പട്ടികയോ ജില്ലകൾക്ക് കൈമാറി, അംഗീകാരം വാങ്ങി പ്രഖ്യാപിക്കുന്ന നടപടികളിലേക്കാണ് പാർട്ടി ഇന്നു കടക്കുക.

രാവിലെ 11 മണി- മുസ്ലിം ലീഗ് നേതൃയോഗം പാണക്കാട്ട്

മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ തീരുമാനിക്കാൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മുസ്ലിംലീഗ് നേതൃയോഗവും ഇന്ന് പാണക്കാട് ചേരും. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീൻ, എകെഎം അഷ്റഫ്, കല്ലട്ര മാഹിൻഹാജി എന്നീ പേരുകളാണ് പട്ടികയിലുള്ളത്.

ഉച്ചയ്ക്ക് മൂന്ന് മണി- എൽഡിഎഫ് നേതൃയോഗം തിരുവനന്തപുരത്ത്

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയുന്നതിനായാണ് ഇടതുമുന്നണി യോഗം ചേരുന്നത്. ക്യാംപയിൻ പരിപാടികളുടെ കാര്യത്തിൽ മുന്നണി യോഗം തീരുമാനമെടുക്കും.

വൈകിട്ട് ആറു മണി- എൻഡിഎ നേതൃയോഗം കൊച്ചിയിൽ

അരൂർ മണ്ഡലം ഒഴിച്ച് നാലിടത്തും ബിജെപിയാണ് മത്സരിക്കുന്നത്. അരൂർ സീറ്റ് ബിഡിജെഎസിനാണ്. മുന്നണിയിലെ മറ്റ് ഘടകക്ഷികളാരെങ്കിലും സീറ്റിനായി അവകാശവാദം ഉന്നയിക്കുമോ എന്ന് ഇന്നറിയാം. ഔദ്യോഗിക സീറ്റ് വിഭജനത്തിനും തയാറെടുപ്പുകള്‍ ചർച്ച ചെയ്യുന്നതിനുമാണ് ഇന്ന് മുന്നണി യോഗം ചേരുന്നത്.

First published: September 24, 2019, 8:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading