• HOME
  • »
  • NEWS
  • »
  • kerala
  • »
  • തദ്ദേശ സ്ഥാപനങ്ങളിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ്; 11 ജില്ലകളിലെ 29 വാർഡുകളിൽ നവംബർ 9ന് വോട്ടെടുപ്പ്

തദ്ദേശ സ്ഥാപനങ്ങളിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ്; 11 ജില്ലകളിലെ 29 വാർഡുകളിൽ നവംബർ 9ന് വോട്ടെടുപ്പ്

വോട്ടെണ്ണല്‍ നവംബര്‍ 10 ന് രാവിലെ 10 മണിക്ക് നടത്തും. ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ ഒഴിവുവന്ന വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 11 ജില്ലകളിലെ അംഗങ്ങളുടെ ഒഴിവ് വന്ന 29 തദ്ദേശ വാര്‍ഡുകളില്‍ നവംബര്‍ 9 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പതിനൊന്ന് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 14 ന് പുറപ്പെടുവിക്കും.

    Also Read- സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' ബിഗ് സക്രീനിലേക്ക്? അവകാശം ചോദിച്ച് സിനിമാക്കാരെത്തി

    നാമനിര്‍ദേശ പത്രിക 21 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 22 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ നവംബര്‍ 10 ന് രാവിലെ 10 മണിക്ക് നടത്തും. ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

    Also Read- ഭർത്താവിനെ കുടുക്കാൻ ഭാര്യ എംഡിഎംഎ കെണി വെച്ചു; എൽഡിഎഫിന് വണ്ടൻമേട് പഞ്ചായത്ത് നഷ്ടമായി

    ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. മുനിസിപ്പാലിറ്റികളില്‍ ആ വാര്‍ഡില്‍ മാത്രവും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുക.
    Published by:Rajesh V
    First published: