• HOME
  • »
  • NEWS
  • »
  • kerala
  • »
  • 12 ജില്ലകളിലെ 28 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഈ മാസം 28ന് ഉപതെരഞ്ഞെടുപ്പ്

12 ജില്ലകളിലെ 28 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഈ മാസം 28ന് ഉപതെരഞ്ഞെടുപ്പ്

28 വാര്‍ഡുകളിലായി ആകെ 122471 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ഇടുക്കി, കാസര്‍കോട്‌ ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളില്‍ ഈ മാസം 28ന്‌ ഉപതിരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പ്രതിക 9 വരെ സമര്‍പ്പിക്കാം. 10ന്‌ സൂക്ഷ്മ പരിശോധന. പ്രതിക 13 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ മാര്‍ച്ച്‌ ഒന്നിന്‌ രാവിലെ 10 മണിക്ക്‌ നടത്തും. മാതൃകാ പെരുമറ്റച്ചട്ടം നിലവില്‍ വന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

    ജില്ലാ, ബ്ലോക്കു പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പഞ്ചായത്ത്‌ പ്രദേശത്ത്‌ മുഴുവന്‍ പെരുമാറ്റച്ചിട്ടം ബാധകമായിരിക്കും. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ അതതു വാര്‍ഡുകളിലും പഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലും ആണ്‌ അവ ബാധകം.

    Also Read-സ്പെഷ്യൽ മാര്യേജ്; ‘ കല്യാണത്തിന് 30 ദിവസത്തെ നോട്ടീസ് വേണോ?’ കേരള ഹൈക്കോടതി

    പാലക്കാട്‌ ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍, തൃശൂര്‍ തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡുകളിലും രണ്ട്‌ നഗരസഭ, 23 പഞ്ചായത്ത്‌ വാര്‍ഡുകളിലും ആണ്‌ ഉപതിരഞ്ഞെടുപ്പ്‌. 28 വാര്‍ഡുകളിലായി ആകെ 122471 വോട്ടര്‍മാര്‍ ഉണ്ട്‌. 163 പോളിങ്‌ ബൂത്തുകള്‍ തെരഞ്ഞെടുപ്പിനായി സജീകരിക്കാം.

    Published by:Arun krishna
    First published: