നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂനപക്ഷ സ്കോളർഷിപ്പ് : 'കോടതിവിധിയുടെ മറവിൽ സച്ചാർ-പാലൊളി ശുപാർശകൾ സർക്കാർ അട്ടിമറിക്കുന്നു' വെൽഫെയർ പാർട്ടി

  ന്യൂനപക്ഷ സ്കോളർഷിപ്പ് : 'കോടതിവിധിയുടെ മറവിൽ സച്ചാർ-പാലൊളി ശുപാർശകൾ സർക്കാർ അട്ടിമറിക്കുന്നു' വെൽഫെയർ പാർട്ടി

  നിലവിലുള്ള സ്കോളർഷിപ്പ് അനുപാതം മാറ്റുക വഴി മുസ്ലിം സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന അടിസ്ഥാന പ്രശ്നം തന്നെ വഴിമാറിയിരിക്കുന്നു

  welfare party

  welfare party

  • Share this:
   തിരുവനന്തപുരം: സച്ചാർ - പാലൊളി ശുപാർശകളുടെ അടിസ്ഥാനത്തിൽ മുസ്ലിം സാമൂഹ്യ പിന്നാക്കവസ്ഥ പരിഹരിക്കാനായി ആരംഭിച്ച ക്ഷേമ സ്കോളർഷിപ്പുകൾ കോടതി വിധിയുടെ സാങ്കേതിക മറവിൽ അട്ടിമറിക്കാനാണ് പുതുക്കിയ അനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നൽകുന്നത് സംബന്ധിച്ച തീരുമാനമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. 80:20 അനുപാതം റദ്ദാക്കിയ കോടതി വിധിയിലേക്ക് നയിച്ചത് വി.എസ് സർക്കാരിന്റെ കാലത്ത് സംഭവിച്ച സാങ്കേതിക പിഴയാണ്. ബോധപൂർവ്വമായിരുന്നു ഇത്തരമൊരു പിഴവ് സംഭവിച്ചതെന്ന് സർക്കാരുകൾ തന്നെ സമ്മതിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   നിലവിലുള്ള സ്കോളർഷിപ്പ് അനുപാതം മാറ്റുക വഴി മുസ്ലിം സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന അടിസ്ഥാന പ്രശ്നം തന്നെ വഴിമാറിയിരിക്കുന്നു. എന്നുമാത്രമല്ല ക്രൈസ്തവ വിഭാഗത്തിലെ ദുർബല ജനവിഭാഗമായ ലത്തീൻ - പരിവർത്തിത ക്രൈസ്തവർ എന്നിവർക്ക് സ്കോളർഷിപ്പുകൾക്കായി വിദ്യാഭ്യസപരവും സാമൂഹ്യപരവും സാമ്പത്തികവുമായി മുന്നാക്കം നിൽക്കുന്ന മറ്റ് ക്രൈസ്തവ വിഭാഗങ്ങളുമായി മത്സരിക്കേണ്ടിയും വരും. സമൂഹ്യ നീതിക്ക് അനുഗുണമല്ല സർക്കാരിന്റെ ഈ നീക്കം. മുസ്ലിങ്ങളുടെ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കൽ സർക്കാരിന്റെ ലക്ഷ്യമാണെങ്കിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്ന നിലയിലേക്ക് ചർച്ച വഴിമാറാൻ പാടില്ല. സച്ചാർ-പാലൊളി കമ്മിറ്റികളുടെ ശുപാർശകൾ നടപ്പിലാക്കും എന്നത് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അത് ആത്മാർത്ഥതയോടെയാണ് പറഞ്ഞതെങ്കിൽ അതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുകയും സാങ്കേതിക പിഴവില്ലാത്ത നിയമനിർമ്മാണം നടത്തുകയുമാണ് ഇടതു സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

   Also read- ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: 80:20 അനുപാതം പുനഃക്രമീകരിക്കുമെന്ന് സർക്കാർ

   കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ അനുപാതം പുനഃക്രമീകരിക്കാനുള്ള തീരുമാനം ആയത്. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനമായിരുന്നു.

   Also read- 80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാനുള്ള തീരുമാനം: സര്‍ക്കാറിനെതിരെ കാന്തപുരവും സമസ്തയും

   സർക്കാർ തീരുമാനത്തിന് പിന്നാലെ ഇതിനെതിരെ എതിർപ്പുന്നയിച്ച വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണെന്ന ആരോപണവുമാണ് കാന്തപുരവും സമസ്ത സംവരണ സമിതിയും ഉന്നയിച്ചത്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ മുന്നാക്കക്കാര്‍ക്ക് അനധികൃതമായി നല്‍കുന്നത് ഭരണഘടനാ ലംഘനമാണെന്നും തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലുമൊന്നും ജനസംഖ്യ മാനദണ്ഡമാക്കാത്തിടത്ത് സച്ചാര്‍ സമിതി ആനുകൂല്യങ്ങളില്‍ മാത്രം ജനസംഖ്യ അടിസ്ഥാനമാക്കുന്നത് നീതികേടാണെന്നാണ് സമസ്ത സംവരണ സമിതി ആരോപിച്ചത്. 80-20 അനുപാതം റദ്ദാക്കി ഹൈക്കോടതി വിധിവന്ന സാഹചര്യത്തില്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ മുഴുവന്‍ ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിന് ലഭിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നായിരുന്നു സമസ്ത നിലപാട്.
   Published by:Naveen
   First published:
   )}