കേരളം ഉറ്റുനോക്കുന്ന 39 വാർഡുകളിലെ ഫലം ഇന്ന്

news18india
Updated: November 30, 2018, 8:03 AM IST
കേരളം ഉറ്റുനോക്കുന്ന 39 വാർഡുകളിലെ ഫലം ഇന്ന്
news18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. 27 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 4 ബ്ലോക്ക് പഞ്ചായത്ത് വാർഡിലും 6 നഗരസഭാ വാർഡുകളിലും തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പത്തുമണിയോടെ ഫലം പുറത്ത് വരും. ഇന്നെല നടന്ന വോട്ടടെപ്പിൽ 79 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷൻ വാര്‍ഡായ കിണവൂര്‍(55.22), അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലിമൂട്(84.69), ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പാലച്ചകോണം(78.72), കൊല്ലത്ത് വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് വടക്ക്(71.84), പത്തനംതിട്ട ജില്ലയില്‍ പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്(76.86),പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി(73.35)

യതീഷ് ചന്ദ്രയെ അപമാനിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ

ആലപ്പുഴയില്‍ ആലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ്(83.42), പുന്നപ്ര തെക്കിലെ പവര്‍ഹൗസ്(86.58), തകഴിയിലെ വേഴപ്രം(75.12), കുന്നുമ്മ(81.20), കാവാലം ഗ്രാമപഞ്ചായത്തിലെ വടക്ക് വെളിയനാട്(88.09), കോട്ടയം രാമപുരത്തെ അമനകര(78.67) എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം.

ഇടുക്കി അടിമാലിയിലെ തലമാലി(72.95), കൂടയത്തൂരിലെ കൈപ്പ(81.10), കൊന്നത്തടിയിലെ മുനിയറ നോര്‍ത്ത്(73.19), എറണാകുളത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര(82), വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ മടാത്തുരുത്ത്കിഴക്ക്(80.51), കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയ പിള്ളി(87.86), എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത്വാ ര്‍ഡ്(69.01), പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വാവക്കാട്(72.71), തൃശൂര്‍ കടവല്ലൂരിലെ കോടത്തുംകുണ്ട്(83.34), ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ നോര്‍ത്ത്(79.89), വള്ളത്തോള്‍ നഗറിലെ യത്തീംഖാന(85.14), പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം(85.64), ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്(73.98), പാലക്കാട് പുതു പ്പരിയാരത്തെ കൊളക്കാംപറ്റ(82.95), തൃ ത്താല ബ്ലോക്കിലെ കോതച്ചിറ(67.69).

മലപ്പുറത്തെ അമരമ്പലത്തെ ഉപ്പുവള്ളി(86.08), വളാഞ്ചേരി മുനിസി പ്പാലിറ്റിയിലെ മീമ്പാറ(81.35), വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി(87.23), കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായ ത്തിലെ ഐക്കരപ്പടി(68.49), കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായ ത്തിലെ പാലേരി(75.96), വയനാട് സുല്‍ത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്(91.86), കണ്ണൂര്‍ നടുവില്‍ ഗ്രാമപഞ്ചായത്തിലെ അറയക്കല്‍ താഴെ(81.91), ന്യൂമാഹിയിലെ ചവോക്കുന്ന്(78.98), പന്ന്യന്നൂരിലെ കോട്ടക്കുന്ന്(81.49), കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വട്ടകുളത്ത് വയല്‍(70.50), കാസര്‍ഗോഡ് ബേഡഡുക്കയിലെ ബീമ്പുങ്കാല്‍(82.50), കയ്യൂര്‍ ചീമേനിയിലെ ചെറിയാക്കര(81.71) ശതമാനവുമാണ് പോളിംഗ് നടന്നത്.
First published: November 30, 2018, 8:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading