39 തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

News18 Malayalam
Updated: November 29, 2018, 10:55 AM IST
39 തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
news18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. ശബരിമല യുവതി പ്രവേശന വിവാദം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവ ചർച്ചയായിരുന്നു. ശബരിമല വിവാദത്തിന്റെ പ്രതിഫലനം എങ്ങനെയാകുമെന്ന് ഉറ്റുനോക്കുകയാണ് ഇരു മുന്നണികളും ബി ജെ പിയും.

11 ജില്ലകളിലായി 27 പഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലെ അഞ്ച് വാർഡിലേക്കും

പത്തനംതിട്ടയിൽ രണ്ടും, എറണാകുളം, തൃശ്ശൂർ, മലപ്പുറം നഗരസഭകളിൽ ഓരോ വാർഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്.

തിരുവനന്തപുരം കോർപറേഷനിലെ കിണവൂര് വാർഡിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രാദേശിക വിഷയങ്ങളെക്കാൾ ചർച്ച ചെയ്യപ്പെട്ടത് ശബരിമല യുവതി പ്രവേശന വിധിയും തുടർന്നുള്ള പ്രതിഷേധങ്ങളുമായിരുന്നു. അരയും തലയും മുറുക്കിയുള്ള പ്രചരണത്തിന്റെ ഫലം എന്താവുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.

നിയമത്തിന് മാനുഷിക മുഖം നൽകിയ ന്യായാധിപൻ പടിയിറങ്ങുമ്പോൾ..

ഇടതും ബി ജെ പിയും മുന്നേറ്റമുണ്ടാക്കിയ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ശക്തമായി നിലകൊണ്ടു, തിരുവനന്തപുരം കോർപ്പറേഷനിലെ കിണവുർ വാർഡിലെ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും ബി ജെ പിക്കും അഗ്നി പരീക്ഷയാണ്.

വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. നാളെയാണ് വോട്ടെണ്ണൽ.

First published: November 29, 2018, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading