• HOME
  • »
  • NEWS
  • »
  • kerala
  • »
  • എ.എൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തുനീക്കി; പകരം സി.കെ പദ്മനാഭൻ സമരം തുടങ്ങി

എ.എൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തുനീക്കി; പകരം സി.കെ പദ്മനാഭൻ സമരം തുടങ്ങി

  • Last Updated :
  • Share this:
    തിരുവനന്തപുരം: സെക്രട്ടറിയറ്റിനു മുന്നിൽ നിരാഹാരമനുഷ്ഠിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് പൊലീസ് നടപടി. എ.എൻ രാധാകൃഷ്ണന് പകരം സി കെ പദ്മനാഭൻ നിരാഹര സമരം തുടരും.

    ശബരിമലയിലെ നിരോധനാജ്ഞയും കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരായ കേസുകളും പിൻവലിക്കും വരെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചിരുന്നു.

    തിരുവനന്തപുരം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ

    ഇന്ന് രാവിലെ ശബരിമല പ്രശ്നം ഉന്നയിച്ച് ബിജെപി, യുവമോർച്ചാ പ്രവർത്തകർ തിരുവനന്തപുരത്തു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസിനു നേരെ കനത്ത കല്ലേറുണ്ടായി. ആദ്യ പൊലീസ് നടപടി കഴിഞ്ഞു പിരിഞ്ഞ പ്രവർത്തകർ വീണ്ടും സംഘടിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ റോഡ് ഉപരോധിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
    First published: