• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിമാനത്തിലുണ്ടായ അതിക്രമത്തിന്റെ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം കണ്ടെത്തി'; മുഖ്യമന്ത്രി

'വിമാനത്തിലുണ്ടായ അതിക്രമത്തിന്റെ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം കണ്ടെത്തി'; മുഖ്യമന്ത്രി

കേസിലെ പ്രതികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിമാനത്തിൽ തനിക്കെതിരെയുണ്ടായ അതിക്രമത്തിന്റെ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം പൊലീസ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ പ്രതികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    'ഗൂഢാലോചനയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പങ്കാളിത്തം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫർസീൻ മജീദും സുനിത് നാരായണനും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ഭാരവാഹികളാണ്. രണ്ടാം പ്രതി നവീൻ കുമാർ കണ്ണൂർ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെഎസ് ശബരിനാഥൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്' മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

    Also Read-Amit Shah | രാഷ്ട്രീയ വിവാദം മാത്രം ബാക്കി: നെഹ്‌റു ട്രോഫിയിൽ അമിത്ഷാ പങ്കെടുക്കില്ല

    മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിലും ഇ.പി.ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലും സുധാകരനാണെന്ന് ആരെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന് വി.കെ പ്രശാന്ത് മുഖ്യമന്ത്രിയോട് ചോദിച്ചു. സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായ പ്രശാന്ത് ബാബുവുമുണ്ട്. അദ്ദേഹം സുധാകരനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

    Also Read-PM Modi in Kerala LIVE | പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ; കൊച്ചിയിലും നെടുമ്പാശ്ശേരിയിലും ഗതാഗത നിയന്ത്രണം

    അതേസമയം മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം ഗൂഢാലോചനയാണോ എന്ന ഭരണപക്ഷ അംഗങ്ങളുടെ ചോദ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിപക്ഷത്തിനെതിരെയുള്ള ദുരാരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഉപചോദ്യങ്ങള്‍ ബഹിഷ്‌കരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: