HOME » NEWS » Kerala »

Gold Smuggling Case| അടുത്തയാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ

എം. ശിവശങ്കറിന് ശേഷം മുഖ്യന്ത്രിയുടെ ഓഫിസിൽ നിന്ന് ചോദ്യം ചെയ്യലിന് വിധേയനാകുന്ന രണ്ടാമനാണ് സി.എം.രവീന്ദ്രൻ.

News18 Malayalam | news18-malayalam
Updated: November 21, 2020, 9:16 AM IST
Gold Smuggling Case| അടുത്തയാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ
സി.എം രവീന്ദ്രൻ
  • Share this:
കൊച്ചി: ഈ മാസം 26 ന് ശേഷം എന്നു വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇ -മെയിൽ സന്ദേശം അയച്ചു. കോവിഡ് നെഗറ്റീവായെങ്കിലും അദ്ദേഹത്തിന് ഒരാഴ്ച കൂടി  ക്വാറൻ്റീനിൽ കഴിയണം.

ഈ മാസം ഒടുവിലോ അടുത്ത മാസം ഒന്നിനോ രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്താനാണ് ഇ.ഡിയുടെ തീരുമാനം. ഈ മാസം 6 ന് സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതായിരുന്നു. എന്നാൽ ഇതിൻ്റെ തലേന്ന് അദ്ദേഹം കോവിഡ് പോസിറ്റീവായതായി ഇ.ഡിയെ അറിയിച്ചു. തുടർന്നാണ് ചോദ്യം ചെയ്യൽ  മാറ്റി വച്ചത്. എം. ശിവശങ്കറിന് ശേഷം മുഖ്യന്ത്രിയുടെ ഓഫിസിൽ നിന്ന് ചോദ്യം ചെയ്യലിന് വിധേയനാകുന്ന രണ്ടാമനാണ് സി.എം.രവീന്ദ്രൻ.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രൻ പല പ്രാവശ്യം വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശിവശങ്കർ അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ആരെല്ലാമായി പരിചയമുണ്ടെന്ന ചോദ്യത്തിനാണ് സ്വപ്ന സി.എം.രവീന്ദ്രൻ്റെ പേര് പരാമർശിച്ചത്. യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട് വിസ സ്റ്റാമ്പിങ്ങിനായാണ് രവീന്ദ്രൻ വിളിച്ചതെന്നാണ് സ്വപ്ന മൊഴി നൽകിയത്.



എന്നാൽ കെ- ഫോൺ അടക്കമുള്ള സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ ഇടപെട്ടതായും സൂചനയുണ്ട്. ഇദ്ദേഹത്തിന് ചില ബിനാമി ബിസിനസുകൾ ഉണ്ടെന്നും ഇ.ഡി. സംശയിക്കുന്നു. ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് സി.എം.രവീന്ദ്രനുളളത്. ശിവശങ്കർ കസ്റ്റഡിയിലുള്ളപ്പോൾ തന്നെ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി.യുടെ ലക്ഷ്യം.
Published by: Gowthamy GG
First published: November 21, 2020, 9:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories