നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയിൽ സ്ത്രീകളെത്തിയാൽ തടയില്ല; നിലപാട് മാറ്റി സുഗതൻ

  ശബരിമലയിൽ സ്ത്രീകളെത്തിയാൽ തടയില്ല; നിലപാട് മാറ്റി സുഗതൻ

  News18

  News18

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് മാറ്റി ഹിന്ദുപാർലമെന്റ് നേതാവ് സി.പി. സുഗതൻ. തന്റെ പഴയ നിലപാടുകളെല്ലാം അസ്തമിച്ചെന്നും ശബരിമലയിൽ യുവതികളെത്തിയാൽ തടയില്ലെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

   നവോത്ഥാനമൂല്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള വനിതാ മതിൽ പരിപാടിയുടെ സംഘാടക സമിതി ജോയിന്റ് കൺവീനർ ആയി സുഗതനെ നിയമിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. ശബരിമല യുവതീപ്രവേശനത്തെ എതിർക്കുകയും, നിലയ്ക്കലിൽ വനിത മാധ്യമ പ്രവർത്തകയെ അടക്കം തടയുകയും ചെയ്ത സുഗതനെ നേതൃനിരയില്‍ കൊണ്ടുവന്നതിനെ പ്രതിപക്ഷവും ആയുധമാക്കിയിരുന്നു. എന്നാൽ മുന്‍നിലപാടുകള്‍ നോക്കിയല്ല സുഗതനെ കണ്‍വീനറാക്കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

   ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേര്‍ന്ന വനിതാമതില്‍ സംഘാടകസമിതി യോഗത്തിലാണ് സുഗതന്റെ നിലപാട് മാറ്റം. വനിത മതിൽ സംഘടിപ്പിക്കാൻ പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരിയുടെ നേതൃത്വത്തിൽ 21 അംഗ വനിത സെക്രട്ടേറിയേറ്റും യോഗം രൂപീകരിച്ചു.

   First published:
   )}