തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി പ്രചരണത്തിനെത്തിയപ്പോൾ സംഘടിച്ചെത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരം ആറ്റുകാലിന് സമീപം കൊത്ത്കല്ലിന് മൂടിലാണ് അബ്ദുള്ളക്കുട്ടിയെ ഒരു സംഘം ആളുകൾ തടഞ്ഞത്. മഹാജനസമ്പര്ക്കമെന്ന പേരില്‍ ബിജെപി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായിട്ടെത്തിയതായിരുന്നു അബ്ദുള്ളകുട്ടി.
പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം വീടുകള്‍ കയറി ലഘുലേഖ വിതരണം ചെയ്യാനുള്ള ശ്രമം സംഘടിച്ചെത്തിയ ഒരു വിഭാഗം തടയുകയായിരുന്നു. പൗര്വനിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് തര്‍ക്കമായി, പ്രതിഷേധക്കാരോട് നിയമത്തെ ന്യായീകരിച്ച് സംസാരിച്ച് അബ്ദുള്ള കുട്ടിയും രംഗത്തെത്തി. പ്രതിഷേധത്തെതുടര്‍ന്ന് വീടുകളില്‍ സന്ദര്‍ശനം നടത്താതെ ബിജെപി സംഘം പിരിഞ്ഞുപോയി.
പിന്നില്‍ SDPI എന്ന് അബുദ്ള്ളക്കുട്ടി
തന്നെ ആരും തടഞ്ഞിട്ടില്ലെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു. ബിജെപി ക്യാമ്പയിനെതിരെ ഒരു വിഭാഗം പ്രതിഷേധമുയര്ത്തിയെന്നത് ശരിയാണ്. ഇത്തരക്കാര്‍ നാട്ടുകാരല്ലെന്നും സംഘടിച്ചെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് പിന്നിലെന്നും അബ്ദുള്ള കുട്ടി പ്രതികരിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.