'പൗരത്വബില്‍ മുസ്ലിംപ്രശ്‌നമായി ചുരുക്കരുത്' ; സമരത്തിന് മതനിറം നല്‍കുന്നതിനെതിരെ SKSSF

''ഭരണഘടനാ ഭേദഗതിയില്‍ മതം മാനദണ്ഡമാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നം. അതിനെതിരെയുള്ള സമരത്തിലും മതത്തെ ചേര്‍ത്ത് വെച്ചാല്‍ പിന്നെ സംഘികള്‍ക്ക് ഇതിനേക്കാള്‍ വലിയ സന്തോഷം വേറെയുണ്ടോ ?''

News18 Malayalam | news18-malayalam
Updated: December 18, 2019, 1:15 PM IST
'പൗരത്വബില്‍ മുസ്ലിംപ്രശ്‌നമായി ചുരുക്കരുത്' ; സമരത്തിന് മതനിറം നല്‍കുന്നതിനെതിരെ SKSSF
News18 Malayalam
  • Share this:
കോഴിക്കോട്: പൗരത്വബില്ലിനെതിരെ ഉയരുന്ന പ്രക്ഷോഭത്തില്‍ മതത്തെ ചേര്‍ത്തുപിടിക്കുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. സമരത്തിന് മതത്തിന്റെ നിറം നല്‍കുന്നത് സംഘപരിവാറിന് സന്തോഷമുണ്ടാക്കുന്നതാണെന്ന് സത്താര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

''ഭരണഘടനാ ഭേദഗതിയില്‍ മതം മാനദണ്ഡമാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നം. അതിനെതിരെയുള്ള സമരത്തിലും മതത്തെ ചേര്‍ത്ത് വെച്ചാല്‍ പിന്നെ സംഘികള്‍ക്ക് ഇതിനേക്കാള്‍ വലിയ സന്തോഷം വേറെയുണ്ടോ ? ഇന്ത്യയിലെ പൗരന്‍മാരുടെ മാത്രമല്ല, ഇന്ത്യയിലെത്തുന്ന സര്‍വ്വ മനുഷ്യരുടേയും മൗലികാവകാശത്തെ മതം കൊണ്ട് വേര്‍തിരിക്കുന്നതാണ് ഈ വെല്ലുവിളി. ഇത് ഏതെങ്കിലും മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല, ഓരോ ഇന്ത്യക്കാരന്റേയും പ്രശ്‌നമാണ്. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടന ഇതിലൂടെ പിച്ചിച്ചീന്തപ്പെടുകയാണ്. രാഷ്ട്ര ശില്പികള്‍ സ്വപ്നം കണ്ട, രാഷ്ട്ര നേതാക്കള്‍ ഇത്ര കാലം സംരക്ഷിച്ച ഒരു രാജ്യത്തെ മത ധ്രുവീകരണം ലക്ഷ്യം വെച്ച് ദുഷ്ടലാക്കോടെ ചുരുട്ടിക്കൂട്ടുകയാണന്ന് തിരിച്ചറിയണം. ഈ പോരാട്ട ഭൂമിയില്‍ ഉയര്‍ത്തേണ്ട ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും മതത്തിന്റേതല്ല, മതേതരത്വത്തിന്റേതാണ്.''- ഇതാണ് സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയരുമ്പോള്‍ സമര രീതിയെച്ചൊല്ലി കേരളത്തിലാണ് ചൂടന്‍ ചര്‍ച്ച നടക്കുന്നത്. മുസ്ലിം ചിഹ്നങ്ങളും വിശ്വാസപരമായ കാര്യങ്ങളും സമരത്തിലേക്ക് കൊണ്ടുവന്ന ചില സംഭവങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ച തുടങ്ങിയത്. സമര ഭൂമിയിലെ ഇത്തരം പ്രയോഗങ്ങള്‍ ശരിയല്ലെന്നും ഒഴിവാക്കപ്പെടേണ്ടതാണെന്നുമാണ് വിമര്‍ശനം.

Also Read- 'CAA ഇന്ത്യയിലെ മുസ്ലിങ്ങളെ ഒരുതരത്തിലും ബാധിക്കില്ല'; സംയമനം പാലിക്കണമെന്ന് ഷാഹി ഇമാം

ഡല്‍ഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയില്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരില്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി, വനിതാ സംഘടനകളില്‍പ്പെട്ടവരുമുണ്ടായിരുന്നു. ഇവര്‍ മതപരമായ ചില പ്രയോഗങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്താന്‍ തുടങ്ങിയതോടെയാണ് വിമര്‍ശനമുയര്‍ന്നത്. എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് നിന്ന് പോരാടേണ്ട സമയത്ത് ഒരു മതപ്രശ്‌നം മാത്രമായി ഇതിനെ ചുരുക്കുന്നത് ശരിയാണോയെന്നാണ് വിമര്‍ശകര്‍ പലരും ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മുസ്ലിം ചിഹ്നങ്ങളെ ഭയക്കുന്നവര്‍ എങ്ങിനെ മുസ്ലിം പ്രശ്‌നത്തിന് വേണ്ടി സമരം ചെയ്യുമെന്നാണ് മറുചോദ്യം ഉയരുന്നത്.

ബില്ലിനെതിരെയുള്ള പോരാട്ടം ശക്തമാകുമ്പോള്‍ സമരക്കാര്‍ക്കുള്ളില്‍ ഈ ചര്‍ച്ചയും സജീവാണ്. ഇതിനിടെയിലാണ് സമരത്തെ മതപ്രശ്‌നമാക്കി ചുരുക്കരുതെന്ന നിലപാടുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് രംഗത്തെത്തിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് എസ്.കെ.എസ്.എസ്.എഫ്. ചില മുസ്ലിം ബുദ്ധിജീവികളും ഇത്തരം നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.
First published: December 18, 2019, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading