പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; ടി എൻ പ്രതാപൻ എംപി സുപ്രീംകോടതിയിൽ ഹർജി നൽകി

''തുല്യതക്ക് വേണ്ടിയുള്ള അവകാശം എന്ന ഭരണഘടനയുടെ അടിസ്ഥാന മൂല്യത്തെ തന്നെ തകർക്കുന്നതാണ് നിയമം''

News18 Malayalam | news18-malayalam
Updated: December 14, 2019, 4:33 PM IST
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; ടി എൻ പ്രതാപൻ എംപി സുപ്രീംകോടതിയിൽ ഹർജി നൽകി
ടി എൻ പ്രതാപൻ
  • Share this:
പൗരത്വ നിയമം ഭരണഘടനാ വിരുദ്ധവും രാജ്യത്തെ വിഭജിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ടി എൻ പ്രതാപൻ എം പി സുപ്രീം കോടതിയിൽ ഹർജി നൽകി.ലോകസഭയും രാജ്യസഭയും കടന്ന് പ്രസിഡന്റ് ഒപ്പിട്ടതോടെ കഴിഞ്ഞ ദിവസം നിയമമായി മാറിയ പൗരത്വ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 ഇവയെ ലംഘിക്കുന്നതാണെന്നും രാജ്യത്ത് മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ഉള്ള നീക്കമാണെന്നും ചൂണ്ടിക്കാട്ടിയാണ് ടി എൻ പ്രതാപന്റെ ഹർജി.

ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരമുള്ള റിട്ട് ഹർജിയാണ് സമർപ്പിച്ചത്. അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ഹിന്ദു , സിഖ്, ജെയ്ന, പാർസി, ബുദ്ധ മതക്കാർക്ക് മാത്രം പൗരത്വം നൽകാനുള്ള നിയമമാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കൊണ്ടുവന്നത്. എന്നാൽ ഇത് തുല്യതക്ക് വേണ്ടിയുള്ള അവകാശം എന്ന ഭരണഘടനയുടെ അടിസ്ഥാന മൂല്യത്തെ തന്നെ തകർക്കുന്നതാണ് എന്നതാണ് ടി എൻ പ്രതാപന്റെ വാദം.

Also Read- 'ഹർത്താലുമായി ബന്ധമില്ല': യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് പ്രവർത്തകരോട് യൂത്ത് ലീഗ്

ടി എൻ പ്രതാപന് വേണ്ടി അഡ്വക്കേറ്റ് സി ആർ രാകേഷ് ശർമ്മ, അഡ്വ. സുവിധത്ത് എന്നിവർ കോടതിയിൽ ഹാജരാകും. മുസ്ലീം ലീഗ് അടക്കം പൗരത്വ ഭേദഗതി ബില്ലിനെതിരെ  ഒരു ഡസനോളം ഹർജികൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

 
Published by: Rajesh V
First published: December 14, 2019, 4:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading