തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നിസാര നിയമലംഘനങ്ങൾക്കുള്ള പിഴയാണ് കുറച്ചത്. അതേസമയം മദ്യപിച്ച് വാഹനമോടിക്കൽ, 18 വയസിൽ താഴെയുള്ളവർ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതര ലംഘനങ്ങളിൽ പിഴ കുറച്ചിട്ടില്ല.
also read:NEWS18 EXCLUSIVE: വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെന്ന് ആരോപണം: ടി സിദ്ദിഖിനെതിരെ അന്വേഷണം
മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപയാണ് പിഴ. ഇത് തുടരും . 18 വയസിന് താഴെയുള്ളവർ വാഹനമോടിച്ചാല്‍ 25000 രൂപയാണ് പിഴ. ഇതിലും ഇളവില്ല. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴകള്‍ ആയിരത്തില്‍ നിന്ന് അഞ്ഞൂറായി കുറച്ചു. അമിത ഭാരം കയറ്റിയാലുള്ള പിഴ ഇരുപതിനായിരത്തില്‍നിന്ന് പതിനായിരമാക്കി കുറച്ചു.
ഇൻഡിക്കേറ്റർ ഇടാതിരിക്കൽ പോലുള്ള ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങള്‍ക്ക് പിഴ 500 രൂപയില്‍നിന്ന് 250 ആക്കിയും കുറച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 ആക്കി കുറച്ചു. 5000 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പിഴ.
അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് പിഴ 3000ത്തിൽ നിന്ന് 1500 രൂപയായി കുറച്ചു .
32 വകുപ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും പകുതിയായി കുറച്ചിട്ടുണ്ട്. ചില ഇനങ്ങളിൽ ആദ്യ തവണ മാത്രമാണ് ഇളവ്. തെറ്റ് ആർത്തിച്ചാൽ ഇളവ് ഉണ്ടാകില്ല.
പിഴത്തുക സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Motor Vehicle Department, Motor vehicle act, Motor vehicle amendment act, Traffic violation fines