• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ട കളക്ടർക്ക് മാറ്റമില്ല; കെ ഗോപാലകൃഷ്ണൻ തിരുവനന്തപുരം കളക്ടർ

പത്തനംതിട്ട കളക്ടർക്ക് മാറ്റമില്ല; കെ ഗോപാലകൃഷ്ണൻ തിരുവനന്തപുരം കളക്ടർ

സെക്രട്ടറിതലത്തിലും മാറ്റം

സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണിക്ക് മന്ത്രിസഭാ തീരുമാനം. ആറു ജില്ലാ കളക്ടര്‍മാരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ കളക്ടര്‍മാരെയാണ് മാറ്റിയത്. സെക്രട്ടറിതലത്തിലും വലിയ മാറ്റമുണ്ട്. പത്തനംതിട്ട കളക്ടർ പി ബി നൂഹിനെ തിരുവനന്തപുരം കളക്ടറായി നിയമിക്കുമെന്ന് ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസ് റിലീസ് ഇറക്കിയെങ്കിലും പിന്നീട് തിരുത്തി.

    പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ.ഗോപാലകൃഷ്ണനാണ് തലസ്ഥാന ജില്ലയുടെ പുതിയ കളക്ടര്‍. കൊല്ലത്ത് ബി അബ്ദുള്‍ ഖാദറാണ് പുതിയ കളക്ടര്‍. ഹൗസിങ് കമ്മീഷണറായിരുന്നു ഖാദര്‍. തിരുവനന്തപുരം കളക്ടര്‍ കെ.വാസുകിയും കൊല്ലം കളക്ടര്‍ കാര്‍ത്തികേയനും അവധിയില്‍ പ്രവേശിച്ചതോടെയാണ് രണ്ടു ജില്ലകളിലും ഒഴിവുവന്നത്.

    ആലപ്പുഴ കളക്ടര്‍ എസ്.സുഹാസിനെ എറണാകുളത്തേക്കു മാറ്റി. അസാപ് സിഇഒ അദീല അബ്ദുള്ളയാണ് ആലപ്പുഴ കളക്ടര്‍. പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് കണ്ണൂര്‍ കളക്ടറാകും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കാണ് മലപ്പുറം ജില്ലയുടെ പുതിയ കളക്ടര്‍.

    പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ സമയത്ത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മേധാവി ആയിരുന്നു എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായവകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. കെഎംആര്‍എല്‍ എംഡി ആയിരുന്നു ഹനീഷ്.

    സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജിന് കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡിയുടെ അധികച്ചുമതല നല്‍കി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യുവി ജോസിനും സ്ഥാനചലനമുണ്ടായി. ലൈഫ് മിഷന്‍ സിഇഒ ആയാണ് നിയമനം. സി.എ.ലതയാണ് പുതിയ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍. പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീടു തകര്‍ന്ന കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും സഹായിക്കാന്‍ പുതിയ പദ്ധതിയും മന്ത്രിസഭ തയാറാക്കി. പ്രത്യുത്ഥാനം എന്നു പേരിട്ട പദ്ധതിക്കായി 10 കോടിരൂപ അനുവദിച്ചു.

    First published: