പത്തനംതിട്ട: കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബാംഗത്തിന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റ തീരുമാനം. ബിനു സോമന്റെ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്.
Also Read- ആറുമാസത്തെ ഇടവേളയ്ക്ക്ശേഷം സജി ചെറിയാൻ വീണ്ടും മന്ത്രി; ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു
ഉദ്യോഗസ്ഥ വീഴ്ചയുടെ ഇരയായിരുന്നു ബിനു സോമൻ. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്,, പൊലിസ് വകുപ്പുകൾ എന്നിവരെല്ലാം ചേർന്നാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. കല്ലുപ്പാറ പഞ്ചായത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി.
Also Read- ‘കാളനില്ലെങ്കിൽ യുവകലാ കേരളമുണരില്ലേ?’പഴയിടത്തിനെതിരേ ‘പന്തിയിൽ പട’
എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ എൻഡിആർഎഫ് അപകടത്തിന് ശേഷം ജില്ലാ കളക്ടർക്ക് നൽകിയ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.